വീട് അടിപൊളിയാക്കാനുള്ള ചില ഗാർഡനിങ് ടിപ്സുകൾ

ഇൻഡോർ ചെടികൾ സ്‌പേസുകൾ മനോഹരമാക്കുന്നതിനൊപ്പം മാനസികവും ആരോഗ്യപരവുമായ പല ഗുണങ്ങളും നൽകുന്നു.
ചില ചെടികൾക്ക് അന്തരീക്ഷത്തിലെ ഹാനികരമായ ടോക്സിനുകളെ ശുദ്ധീകരിക്കാനുള്ള കഴിവുകളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ചെടികൾ വളരാൻ ആവശ്യമായ വെളിച്ചം കൂടി കണക്കിലെടുത്ത് അതനുസരിച്ചുള്ള സ്ഥലത്ത് വെക്കണം.
സീ സീ പ്ലാന്റ്, സ്‌നേക് പ്ലാന്റ്, പാത്തോസ്, പാർലർ പാം തുടങ്ങിയ ചെടികൾക്ക് വെളിച്ചം കുറച്ച് മതി.
സക്കുലന്റുകൾ, മോൺസ്റ്ററ, റബർ പ്ലാന്റ്, കാലത്തിയ തുടങ്ങിയവക്ക് കൂടുതൽ വെളിച്ചം വേണം.
വീടിനകത്തെ ചെടികൾക്ക് മണ്ണ് തയാറാക്കുമ്പോൾ വേഗത്തിൽ നീർവാർച്ചയുള്ളതും നന്നായി വായുസഞ്ചാരം ഉള്ളതുമായ മിശ്രിതം തയാറാക്കണം
കൂടുതൽ ഇൻഡോർ ചെടികൾക്കും നേരിയ അസിഡിക് മുതൽ ന്യൂട്രൽ ലെവൽ വരെയുള്ള പി.എച്ച് ഏകദേശം 6.0 മുതൽ 7.0 വരെയുള്ള മണ്ണാണ് അനുയോജ്യം
വെള്ളം നനക്കുന്ന സമയത്ത് നന്നായി നനക്കുകയും പെട്ടെന്ന് വാർന്നുപോകുന്ന മിശ്രിതം നൽകുകയും ചെയ്യുക
ചെടിച്ചട്ടികൾ വെള്ളം നിറച്ച ഒരു ട്രേയിൽവെച്ച് ചട്ടിയുടെ ഡ്രെയ്നേജ് ഹോളിലൂടെ ആവശ്യമായ വെള്ളം ആഗിരണം ചെയ്യാൻ മണ്ണിനെ അനുവദിക്കുക
വേരുചീയൽ, ഫംഗൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് ബോട്ടം വാട്ടറിങ്
കൃത്യമായ ഇടവേളകളിൽ ചെടികൾ നിരീക്ഷിച്ച് പഴുത്തതും കരിഞ്ഞതുമായ ഇലകൾ നീക്കംചെയ്യുക