നെയ്യ് ഇവയോടൊപ്പം കഴിക്കുമ്പോൾ ശ്രദ്ധിക്കണം...

വളരെ ഗുണങ്ങളുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ്. അസിഡിറ്റിയും അൾസറും കുറക്കാനും ഓർമശക്തി വർധിപ്പിക്കാനും നെയ്യ് കാരണമാകും.
ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ സ്പൂൺ നെയ്യ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. എന്നാൽ നെയ്യ്ക്കൊപ്പം കഴിക്കാൻപാടില്ലാത്ത ചില ഭക്ഷണ പദാർഥങ്ങൾ ഉണ്ട്.
തേൻ
നെയ്യും തേനും തുല്യ അനുപാതത്തിൽ കലർത്തി കഴിക്കുന്നത് വിഷ സംയുക്തങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
തൈര്
തൈരിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. പക്ഷേ നെയ്യുമായി ചേർത്ത് കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യയുണ്ട്.
മുള്ളങ്കി
മുള്ളങ്കിയും നെയ്യും വലിയ അളവിൽ ഒരുമിച്ച് കഴിക്കുമ്പോൾ ദഹനവ്യവസ്ഥ അസന്തുലിതമാകാനിടയുണ്ട്.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ നെയ്യ്ക്കൊപ്പം കഴിക്കുന്നത് ഭക്ഷണം ദഹിക്കാൻ കൂടുതൽ സമയമെടുക്കാൻ കാരണമാകും.
ചായ‍/കാപ്പി
നെയ് ചായയിലോ കാപ്പിയിലോ ചേർക്കുന്നതും ചിലപ്പോൾ ദഹന വ്യവസ്ഥക്ക് പ്രശ്നമുണ്ടാക്കും.
ഈ ഭഷണപദാർഥങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നില്ല. എന്നാൽ ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്നം ഉണ്ടാകാൻ കാരണമാകുമെന്ന് മനസിലാക്കുന്നത് നല്ലതാണ്.
Explore