February 2, 2025

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്...?

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്‌സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള മഖാന ലഘു ഭക്ഷണമായാണ് ഉപയോഗിക്കുന്നത്.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നതടക്കം വിവിധ ഗുണങ്ങൾ ഈ പരമ്പരാഗത വിത്തിനുള്ളതായി പറയുന്നു. ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
കലോറി വളരെ കുറവാണ്. വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച സ്നാക്കാണിത്. ഇതിൽ ഫൈബറുമുണ്ട്.
Explore