ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ല! അവ ആരോഗ്യത്തിന് വില്ലനായേക്കാം!

ചില ഭഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം
ചോറ്
ചോറ് മുറിയിലെ താപനിലയിൽ കൂടുതൽ സമയം വെക്കുമ്പോൾ അതിൽ 'ബാസിലസ് സിറിയസ്' എന്ന ബാക്ടീരിയകൾ വളരാൻ തുടങ്ങും
ഇത് പിന്നീട് വീണ്ടും ചൂടാക്കിയാലും നശിക്കില്ലെന്ന് മാത്രമല്ല, ശരീരത്തിലെത്തിയാൽ ഭക്ഷ്യവിഷബാധക്ക് കാരണമാവുകയും ചെയ്യും
ചീര, കേൽ, കൊളാർഡ് ഗ്രീൻസ്
ഇലക്കറികളായ ചീര, കേൽ, കൊളാർഡ് ഗ്രീൻസ് എന്നിവയും വീണ്ടും ചൂടാക്കാൻ പാടില്ലാത്തവയാണ്
ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നൈട്രേറ്റുകൾ വീണ്ടും ചൂടാക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമായ നൈട്രൈറ്റുകളായി മാറിയേക്കാം
മുട്ട, ചിക്കൻ, കടൽ വിഭവങ്ങൾ
മുട്ട, ചിക്കൻ, കടൽ വിഭവങ്ങൾ എന്നിവ വീണ്ടും ചൂടാക്കുമ്പോൾ അവയിലെ പ്രോട്ടീന്റെ ഘടന മാറുകയും ദഹനപ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യും
ജങ്ക് ഫുഡ്സ്
നമ്മൾ കഴിക്കുന്ന ജങ്ക് ഫുഡുകളായ പിസ്സ, പേസ്ട്രികൾ, സോസ് ചേർത്ത നൂഡിൽസ് എന്നിവയും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കണം
Explore