ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിച്ചാൽ ​ഗുണങ്ങളേറെ...

ദഹനം
ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മലബന്ധം തടയാനും ദഹനം നന്നായി നടത്താനും സഹായിക്കും
ചർമ സംരക്ഷണം
ചർമം തിളങ്ങുന്നതിനും ചർമത്തിന്റെ ആരോഗ്യത്തിനും ഈ വെള്ളം വളരെ ഉപകാരപ്പെടും
ശരീരഭാരം നിയന്ത്രിക്കാം
ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും
അയൺ അളവ് കൂട്ടും
ഉണക്കമുന്തിരി കുതിർത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ അയണ്‍ പെട്ടെന്ന് ശരീരത്തിലെത്തും. അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും
വിഷാംശം നീക്കം ചെയ്യും
കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും
Explore