ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില ഭക്ഷണങ്ങള്‍ മുട്ടയോടൊപ്പം കഴിക്കുന്നത് ശരീരത്തിന് വളരെയധികം ദോഷമാണ്

മുട്ടയും പഞ്ചസാരയും
ഇവ ഒരുമിച്ച് പാകം ചെയ്യുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് ദോഷകരമാണ്. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
സോയ പാല്‍
സോയാ പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുട്ടയിലെ പോഷക ഘടകങ്ങളെ ആഗീരണം ചെയ്യുന്നത് തടയുന്നു
മുട്ട കഴിച്ച ഉടന്‍ ചായ കുടിക്കരുത്
ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നിക് ആസിഡ് മുട്ടയിലെ പ്രോട്ടീനുമായി ചേര്‍ന്ന് മലബന്ധത്തിനും ഗ്യാസിനും കാരണമാകുന്നു.
പാലും മുട്ടയും
ഇവ രണ്ടും പ്രോട്ടീനുകളാല്‍ സമ്പന്നമായതുകൊണ്ട് ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാന്‍ പ്രയാസമുണ്ടാക്കുന്നു. ഇത് വയറ് വീര്‍ക്കാനും അസ്വസ്ഥതകള്‍ക്കും കാരണമാകും
പഴങ്ങളും മുട്ടയും
മുട്ട കഴിച്ചാല്‍ ഉടന്‍തന്നെ തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ കഴിക്കരുത്. ഇത് ദഹന പ്രക്രീയയെ മന്ദഗതിയിലാക്കുകയും വയറുവേദനക്ക് കാരണമാവുകയും ചെയ്യുന്നു
കൊഴുപ്പുള്ള ഭക്ഷണങ്ങളും മുട്ടയും
മുട്ടക്കൊപ്പം അമിതമായി കൊഴുപ്പുള്ള ഇറച്ചി പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പെട്ടെന്ന് ശരീരം തളര്‍ന്ന് പോകുന്നതുപോലെ ക്ഷീണം തോന്നിക്കാൻ കാരണമാക്കും
Explore