March 27, 2025

കട്ടത്തൈരും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും വയറിന് നല്ലതാണോ? എന്താണ് പ്രോ​ബ​യോ​ട്ടി​ക് ഭക്ഷണം..

ദ​ഹ​ന​ത്തി​ന് ഗു​ണ​ക​ര​മാ​യ സൂ​ക്ഷ്മ​ജീ​വി​ക​ളായ മൈ​ക്രോ​ബ​യോ​മു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണം ശ​രീ​ര​ത്തി​ന്റെ​ ആ​രോ​ഗ്യം ന​ന്നാ​ക്കും. ക​ട്ട​ത്തൈ​ര് പോ​ലു​ള്ള പാ​ലു​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാവുന്നതാണ്.
പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ എ​ല്ലാം ഉ​പ​കാ​ര​പ്ര​ദ​മാ​ണോ?
പ്രോ​ബ​യോ​ട്ടി​ക് യോ​ഗ​ർ​ട്ട് പു​ളി​പ്പി​ച്ച ഭ​ക്ഷ​ണ​മാ​ണ് യോ​ഗ​ർ​ട്ട്. പാ​ൽ തി​ള​പ്പി​ച്ച്, ബാ​ക്ടീ​രി​യ ചേ​ർ​ത്ത് പു​ളി​പ്പി​ച്ചെ​ടു​ക്കു​ന്ന തൈ​ര് ക​ഴി​ക്കു​മ്പോ​ൾ അ​തി​ലെ ബാ​ക്ടീ​രി​യ​ക​ൾ മോ​ശം മൈ​ക്രോ​ബ​യോ​മു​ക​ളെ ഇ​ല്ലാ​താ​ക്കി, വ​യ​റി​ന്റെ ആ​രോ​ഗ്യം ന​ന്നാ​ക്കു​ന്നു.
കൂ​ടു​ത​ൽ ഷെ​ൽ​ഫ് ​ലൈ​ഫ് ല​ഭി​ക്കാ​ൻ പാ​സ്ച്വ​റൈ​സേ​ഷ​ൻ ന​ട​ത്തി വി​പ​ണി​യി​ലെ​ത്തു​ന്ന പ​ല യോ​ഗ​ർ​ട്ടു​ക​ളും ഗുണകരമല്ലെന്ന് പഠനം.
ഓർഗാനിക് പ്രോ​ബ​യോ​ട്ടി​ക് ഭ​ക്ഷ​ണം പാ​സ്ച്വ​റൈ​സ് ചെ​യ്യാ​ത്ത ഗ്രീ​ക്ക് യോ​ഗ​ർ​ട്ട് , ക​ട്ട​ത്തൈ​ര് തു​ട​ങ്ങി​യ​വ മി​ക​ച്ച പ്രോ​ബ​യോ​ട്ടി​ക് ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും ഇ​ത് ഭ​ക്ഷ​ണത്തിൽ ഉ​ൾ​പ്പെ​ടു​ത്തുന്നത് നല്ലതാണ്.
തൈ​ര്, മോ​ര്, ലെ​സ്സി, ഇ​ഡ്ഡ്‍ലി, ദോ​ശ, അ​പ്പം, പ​ഴ​ങ്ക​ഞ്ഞി​ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന പ്രോ​ബ​യോ​ട്ടി​ക് ഭ​ക്ഷ​ണ​ങ്ങ​ൾ
Explore