March 12, 2025

മസാല ചൂടാക്കി പൊടിക്കുന്നവരാണെങ്കിൽ ഇത് അറിയണം!

സുഗന്ധവ്യഞ്ജനങ്ങൾ വറുത്ത് ഉപയോഗിക്കുന്നത് പാചകത്തിൽ അത്യാവശ്യമാണ്.
എന്നാൽ, വറുക്കുമ്പോൾ ശരിയായില്ലെങ്കിൽ പ്രതീക്ഷിക്കുന്ന രുചിയും മണവുമൊന്നും നമുക്ക് ലഭിക്കില്ല.
പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുന്നതിന് രണ്ട് രീതികളാണ് ഉള്ളത്. ഒന്നാമത്തേത് ഡ്രൈ റോസ്‌റ്റ് ആണ്. രണ്ടാമത്തേത് ഓയിൽ റോസ്‌റ്റും.
എണ്ണയില്ലാതെ ഉണങ്ങിയ പാനിൽ സുഗന്ധവ്യഞ്ജനങ്ങൾ ചൂടാക്കുന്നത് ആണ് ഡ്രൈ റോസ്‌റ്റിങ്. ജീരകം, മല്ലിയില, കറുവപ്പട്ട തുടങ്ങി ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളും എണ്ണയില്ലാതെ തന്നെ വറുക്കുന്നതാണ്.
എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങൾ വറുക്കാറുണ്ട്. മഞ്ഞൾ, ഗരം മസാല എന്നിവയെല്ലാം പാചകത്തിന് ഉപയോഗിക്കാനായി പലപ്പോഴും എണ്ണയിൽ വറുക്കാറുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ റോസ്‌റ്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ശരിയായ പാൻ തിരഞ്ഞെടുക്കുക, ശരിയായ താപനില ഉപയോഗിക്കുക, ഇളക്കിക്കൊണ്ടേയിരിക്കുക..
അൽപാൽപമായി വറുക്കുക, നിറവും സുഗന്ധവും ശ്രദ്ധിക്കുക, ശരിയായി സൂക്ഷിക്കുക, എന്നിവയൊക്കെ ശ്രദ്ധിച്ചാൽ മികച്ച രീതിയിൽ ഇത് പാചകം ചെയ്യാവുന്നതാണ്.
Explore