വീട്ടിലെ നിത്യോപയോഗ സാധനമായ നെയ് ശുദ്ധമാണോ അതോ വ്യാജനാണോ എന്ന് മനസിലാക്കാൻ ഈ വഴികൾ പരീക്ഷിക്കാം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ നെയ് ഇടുക. വ്യാജനാണെങ്കിൽ മുങ്ങിപ്പോകും. ശുദ്ധമാണെങ്കിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കും
മൂന്നോ നാലോ മണിക്കൂർ നെയ് ഫ്രിജിൽ വെയ്ക്കുക. മായം കലർന്ന നെയ് പല പാളികളായാവും കട്ടയാവും. ശുദ്ധമായ നെയ് ഒരേ പോലെ കട്ടിയാകും
ചൂടുവെള്ളത്തിൽ ഒരു സ്പൂൺ നെയ് ചേർത്ത് ഇളക്കുക. വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്നതാണ് ശുദ്ധമായ നെയ്. വ്യാജൻ വെള്ളത്തിൽ അലിയുകയോ, കലങ്ങിപ്പോവുകയോ താഴ്ന്നു പോവുകയോ ചെയ്യും
ഒരു സ്പൂൺ നെയ് കയ്യിലെടുത്തു പിടിക്കുക. ശുദ്ധമായ നെയ് പെട്ടെന്ന് ഉരുകുകയും മായം കലർന്ന നെയ് കട്ടിയായി തുടരുകയും ചെയ്യും
നെയ്യിന്‍റെ സുഗന്ദം സ്വാഭാവികമായ രുചി എന്നിവ നോക്കുക, മായം കലർന്നതിന് കൂടുതൽ കൊഴുപ്പിന്‍റെ രുചിയായിരിക്കും