ശരീരഭാരം കൂടുതലാണോ? ഭക്ഷണം കഴിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

മൈൻഡ്‌ഫുൾനെസ് പരിശീലിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ കഴിയും. ഉദാഹരണമായി നിങ്ങൾക്ക് ഒരു കേക്ക് ഇഷ്ടമാണെങ്കിൽ അതിൻ്റെ ഒരു കഷണം മാത്രം കഴിക്കുക. ഇതേപോലെ കുക്കീസും ആവാം. എന്നാൽ ഒന്നോ രണ്ടോ എണ്ണമേ കഴിക്കാവൂ.
വൺ പ്ലേറ്റ് റൂൾ
അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാൻ ഫലപ്രദമായ മാർഗമാണിത്. ഒരു പ്ലേറ്റ് ഭക്ഷണം കൊണ്ട് വയറു നിറയ്ക്കാം. ഇടത്തരം വലുപ്പമുള്ള ഒരു പ്ലേറ്റെടുത്ത് അതിൽ പകുതിഭാഗം വ്യത്യസ്‌ത നിറങ്ങളിലുള്ള പച്ചക്കറികളും സാലഡും കൊണ്ട് നിറയ്ക്കുക. നാലിലൊന്ന് ഭാഗം ചിക്കൻ, മുട്ട, മീൻ തുടങ്ങിയ ലീൻ പ്രോട്ടീൻ ആവാം. നാലിൽ ഒരു ഭാഗത്ത് ചപ്പാത്തി അല്ലെങ്കിൽ ചോറ് ആവാം. രണ്ടാമതും മൂന്നാമതും ഭക്ഷണം എടുക്കാതിരിക്കുക.
നിയന്ത്രിക്കാം കാലറി
കോക്ടെയ്ൽ, വൈൻ, മധുരം ചേർത്ത സോഡകൾ തുടങ്ങിയ പാനീയങ്ങളെല്ലാം കാലറി വളരെയധികം കൂടിയവയാണ്. ശരീരഭാരം കൂടാതിരിക്കാൻ കാലറി കൂടിയ പാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക.
മൈൻഡ്‌ഫുൾ ഈറ്റിങ്ങ് പരിശീലിക്കാം. സാവധാനത്തിൽ ഇരുന്ന്, പ്ലേറ്റിൽ എന്തൊക്കെയുണ്ട് എന്നറിഞ്ഞ് കഴിക്കാം. ഓരോ തവണയും രുചി ആസ്വദിച്ച് ഭക്ഷണം കഴിക്കാം. ചവച്ചരച്ചു തന്നെ കഴിക്കാനും ശ്രദ്ധിക്കാം. വളരെ ചെറിയ അളവിൽ മാത്രം ഭക്ഷണം എടുക്കാനും അത് ആസ്വദിച്ച് കഴിക്കാനും ശ്രമിക്കാം. നടന്നും സംസാരിച്ചു കൊണ്ടും ഒക്കെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.
കഴിക്കാം പ്രോട്ടീൻ
അന്നജം കൂടിയ ഭക്ഷണങ്ങൾക്കു പകരം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാം. ചിക്കൻ, മത്സ്യം, ബീൻസ്, പനീർ, പയർവർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Explore