ഊർജം ലഭിക്കാനുള്ള ഭക്ഷണങ്ങൾ!

സ്ഥിരമായി ഊര്‍ജം ലഭിക്കുന്നതിനായി പ്രഭാത ഭക്ഷണത്തിലും ലഘുഭക്ഷണത്തിലും നിങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
ആപ്പിൾ
ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെകാണുന്നതില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തും എന്നാണല്ലോ പറയുന്നത്. അതുപോലെ തന്നെ പഞ്ചസാരയുടെ സ്വാഭാവിക സ്രോതസായ ആപ്പിള്‍, കോഫിക്ക് സമാനമായ ഉന്മേഷദായകമായ ഉത്തേജനം പ്രദാനം ചെയ്യുന്നു.
തേങ്ങവെളളം
ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ പ്രകൃതിദത്തമായ തേങ്ങവെളളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. തേങ്ങവെള്ളത്തിലെ ഉയര്‍ന്ന പൊട്ടാസ്യം കാര്‍ബോഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റുന്നു.
മത്സ്യങ്ങൾ
സാല്‍മണ്‍, ട്യൂണ, അയല എന്നീ മത്സ്യങ്ങളിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് സാല്‍മണില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലുടനീളം ഇരുമ്പിന്റെ അളവ് നിലനിര്‍ത്തുന്നു. പ്രഭാത ഭക്ഷണത്തില്‍ ഈ മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ സാവധാനത്തില്‍ ദഹിപ്പിക്കപ്പെടുന്നവയാണ്. ഇത് പഞ്ചസാരയുടെ അംശം ഇല്ലാതെതന്നെ സുസ്ഥിരമായ ഊര്‍ജം പ്രദാനം ചെയ്യുന്നു.
മുട്ട
മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി12 എന്നിവ കൂടാതെ ഗ്ലൂക്കോസ് ലഭ്യത വര്‍ധിപ്പിച്ച് കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജ ഉത്പാതനത്തെ പിന്തുണയ്ക്കുന്ന അമിനോ ആസിഡായ ല്യൂസിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ഊര്‍ജം വര്‍ധിപ്പിക്കാന്‍ ഗുണപ്രദമാണ്.
Explore