വെറും വയറ്റിൽ പാൽ കുടിച്ചാൽ ഗുണങ്ങൾ ഏറെ...

ശരീരത്തിന് ആഗോഗ്യവും ഊർജവും നൽകുന്ന ഒരു പാനീയമാണ് പാൽ
പാലിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാല്‍സ്യം പ്രധാനമാണ്
പാലില്‍ നല്ല നിലവാരത്തിലുള്ള പ്രോട്ടീനും അടങ്ങിയിട്ടുണ്ട്
ശരീരത്തിലെ പേശികളുടെ പരിപാലനത്തിനും വളര്‍ച്ചക്കും പ്രോട്ടീന്‍ ആവശ്യമാണ്
പാലിലെ പ്രോട്ടീനും കൊഴുപ്പും കാരണം കുടിച്ചതിന് ശേഷം കുറച്ചുസമയം വയറുനിറഞ്ഞതായി തോന്നാന്‍ സാധ്യതയുണ്ട്
ഇത് അമിത വിശപ്പ് ഒഴിവാക്കാൻ സഹായിക്കും
പാല്‍ കുടിച്ച ശേഷം ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കാം
പാല്‍ അലര്‍ജിയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം
Explore