ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പുതിയ ഭക്ഷണവും പഴയതും ഒരുമിച്ച് ചേർക്കരുത്
രണ്ട് ഭക്ഷണങ്ങളുടെയും താപനിലയും ഫ്രഷ്നസും വ്യത്യസ്തമായിരിക്കും. അതിനാൽ പഴയ ഭക്ഷണം പ്രത്യേകം ചൂടാക്കിയ ശേഷം മാത്രം പുതിയതുമായി വേണമെങ്കിൽ മിക്സ് ചെയ്യുക
ഒരേ ഭക്ഷണം പലതവണ ചൂടാക്കരുത്
ഭക്ഷണം ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് ചൂടാക്കി വീണ്ടും തണുപ്പിക്കുമ്പോൾ, ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുണ്ട്
കഴിക്കാൻ ആവശ്യമുള്ള അളവ് മാത്രം ചൂടാക്കുക
പാത്രത്തിലുള്ള ഭക്ഷണം മുഴുവനായി ചൂടാക്കുന്നതിന് പകരം, നിങ്ങൾക്ക് അപ്പോൾ കഴിക്കാൻ ആവശ്യമുള്ള അളവ് മാത്രം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി ചൂടാക്കുക
ചൂടാക്കുമ്പോൾ നന്നായി ഇളക്കിക്കൊടുക്കുക
ഭക്ഷണം ഒരേപോലെ ചൂടാകാതിരുന്നാൽ തണുത്തിരിക്കുന്ന ഭാഗങ്ങളിൽ ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കും.
ഫ്രോസൺ ഭക്ഷണങ്ങൾ നേരിട്ട് ചൂടാക്കരുത്
ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നേരിട്ട് അടുപ്പത്തോ മൈക്രോവേവ് ഓവനിലോ വെച്ച് ചൂടാക്കുന്നത് വഴി ഭക്ഷണം എല്ലാ ഭാഗത്തും ഒരേപോലെ ചൂടാവില്ല