പാക്കറ്റില്‍ വരുന്ന പാല്‍ വീണ്ടും തിളപ്പിച്ച് കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അറിഞ്ഞിരിക്കേണ്ടത്...

പാലൊരു സമ്പൂര്‍ണ പോഷകാഹാരമാണ്. അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, പൊട്ടാസ്യം, കാത്സ്യം, വിറ്റാമിൻ ഡിയുമെല്ലാം പാലിൽ ധാരാളം ഉണ്ട്
പാല്‍ വാങ്ങിച്ച ശേഷം തിളപ്പിച്ച് കുടിക്കുന്നത് ബാക്ടീരിയകളെയും രോഗകാരികളെയും കൊല്ലുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു
തിളപ്പിച്ച പാൽ ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത കുറക്കുകയും പാലിന്‍റെ സ്വാദ് കൂട്ടുകയും എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും
തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് കാംപിലോബാക്‌റ്റർ, ക്രിപ്‌റ്റോസ്‌പോറിഡിയം, ഇ. കോളി, ലിസ്‌റ്റീരിയ, ബ്രൂസെല്ല, സാൽമൊണെല്ല തുടങ്ങിയ രോഗാണുക്കൾ ശരീരത്തിലേക്ക് എത്താനും അണുബാധകൾ ഉണ്ടാകാനും കാരണമാകും
5 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിലുള്ള മുതിർന്നവർ, ഗർഭിണികൾ, ദുര്‍ബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകള്‍ എന്നിവര്‍ക്ക് ഇതില്‍ നിന്നും പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്
പാക്കറ്റില്‍ കിട്ടുന്ന പാസ്ചറൈസ് ചെയ്ത പാല്‍ പാൽ കുടിക്കുന്നതിന് മുമ്പ് അൽപ്പം ചൂടാക്കാം. തിളപ്പിച്ചാല്‍ പാല്‍ പെട്ടെന്ന് കേടാവില്ല എന്നതാണ് മറ്റൊരു ഗുണം
Explore