February 5, 2025

ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം..!

അന്നജം കൂടുതൽ അടങ്ങിയതിനാൽ ഡയറ്റ് നോക്കുന്നവർക്ക് മിതമായി കഴിച്ചില്ലെങ്കിൽ അരി വല്ലനായി മാറും. മിക്ക ഫിറ്റ്നെസ് ഡയറ്റ് ട്രെൻഡുകളിലും അരിക്കുപകരം നാരുകളും പ്രോട്ടീനും അടങ്ങിയ ക്വിനോവ അല്ലെങ്കിൽ ഓട്‌സ് ആവും ഉൾപ്പെടുത്തുക. എന്നാൽ അരി ശരിയായ സമയത്ത് കഴിച്ചാൽ ആരോഗ്യകരമാണ്.
ശരീരഭാരം കുറയ്ക്കാനും പ്രമേഹനിയന്ത്രണത്തിനും ചോറ് എങ്ങനെ കഴിക്കുന്നതാണ് നല്ലത്?
ദിവസവും ഒരു കപ്പ് ചോറ് മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
പാചകരീതി പ്രധാനമാണ്. വേവിച്ചതോ ആവിയിൽ പുഴുങ്ങിയതോ ആയ അരിയാഹാരം കഴിക്കുക. അരി വറുത്തു കഴിക്കുന്നത് ഒഴിവാക്കുക.
ചോറിനൊപ്പം അതേ അളവിൽ പച്ചക്കറികളും പരിപ്പും സാലഡും കഴിക്കാം. പോഷകസമ്പുഷ്‌ടമായ സമീകൃതഭക്ഷണം ശീലമാക്കാം.
ചോറിനൊപ്പം നാരുകൾ ധാരാളമടങ്ങിയ പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ പനീർ, മുട്ട എന്നിവയും കഴിക്കണം. ഇത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും ഇതു മൂലം ഒഴിവാക്കാനാകും.
Explore