നോ​​മ്പു​​കാ​​ല​​ത്തെ ഭ​​ക്ഷ​​ണ​​രീ​​തി; ഈ ​​കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്കാം

നോ​മ്പ് തു​റ​ന്ന ഉ​ട​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. വെ​ള്ള​വും ഈ​ത്ത​പ്പ​ഴ​വും ഉ​പ​യോ​ഗി​ച്ചു നോ​മ്പ് തു​റ​ക്കാം. പ്ര​ധാ​ന ഭ​ക്ഷ​ണം കു​റ​ച്ച് സ​മ​യത്തിന് ശേഷം കഴിക്കുക
അ​മി​ത പ​ഞ്ച​സാ​ര​യും, കൃ​ത്രി​മ മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ളും, നി​റ​ങ്ങ​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും ഒ​ഴി​വാ​ക്കുക. നോ​മ്പ് തു​റ​ന്ന​ ശേഷം ഈ​ത്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് സ​ന്തു​ലി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.
നോ​മ്പു​തു​റ​ക്കു​ന്ന സ​മ​യ​ത്ത് സൂ​പ്പു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ​വ തെ​ര​ഞ്ഞെ​ടു​ക്കു​ക. ക്രീം ​അ​ട​ങ്ങു​ന്ന സൂ​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ക
ഗ്രീ​ൻ സ​ലാ​ഡു​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങി​യ ബ്രൗ​ൺ റൈ​സ്, ഹോ​ൾ ഗ്രെ​യി​ൻ പാ​സ്ത, ഹോ​ൾ ഗ്രെ​യി​ൻ ബ്രെ​ഡ്, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ കഴിക്കുന്നത് ന​ല്ല​താ​ണ്
ലീ​ൻ പ്രോ​ട്ടീ​നു​ക​ൾ പ്ര​ധാ​ന​മാ​ണ്. മാ​ട്ടി​റ​ച്ചി, മ​ത്സ്യം, മു​ട്ട, കോ​ഴി എ​ന്നി​വ​യി​ൽ ഇ​വ ഉ​ണ്ട്. പാ​ലും തൈ​രും അ​മി​നോ ആ​സി​ഡു​ക​ളാ​ലും സ​മ്പ​ന്ന​മാ​ണ്
കൊ​ഴു​പ്പ് കു​റ​ഞ്ഞ പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ തെര​ഞ്ഞെ​ടു​ക്കണം. വെ​ജി​റ്റേ​റി​യ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, ബീ​ൻ​സ്, ന​ട്സ് എ​ന്നി​വ ക​ഴി​ക്കാം
പ​ഞ്ച​സാ​ര, കൊ​ഴു​പ്പ്, സോ​ഡി​യം എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളും വ​റു​ത്ത ഇ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക. പ​ക​രം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. പ​ഴ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കാം
നോ​മ്പു​ള്ള​വ​ർ അ​മി​ത​മാ​യി വ്യാ​യാ​മം ചെ​യ്യ​രു​ത്. ന​ട​ത്തം പോ​ലെ ചെ​റി​യ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യാം
ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വരും, ഗ​ർ​ഭി​ണി​ക​ളും മു​ല​യൂ​ട്ടു​ന്ന​വ​രും, ഡോ​ക്ട​റുടെ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടുന്നത് നല്ലതാണ്
Explore