ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 'ചിക്കൻ' ഭാഗങ്ങൾ

പലരുടെയും ഇഷ്ട ഭക്ഷണമാണ് ചിക്കൻ. എന്നാൽ ചിക്കന്‍റെ പല ഭാഗങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം
1. കോഴിയുടെ തൊലി
കോഴിയുടെ തൊലിയില്‍ കൊഴുപ്പ് കൂടുതലാണ്. അതിനാല്‍ പതിവായി ഇത് കഴിക്കുന്നത് ഭാരം വര്‍ധിക്കല്‍, കൊളസ്‌ട്രോള്‍, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും
2. കോഴിയുടെ കഴുത്ത്
ഈ ഭാഗത്ത് അഴുക്കും അണുക്കളും ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ്. ഇത് പെട്ടന്നുണ്ടാകുന്ന രോഗ സാധ്യത വർദ്ദിപ്പിക്കും
3. കോഴിക്കാൽ
അണുബാധ ഉണ്ടാക്കാൻ സാധ്യതയുള്ള ഈ ഭാഗം, എത്ര കഴുകിയാലും വൃത്തിയാകാനുള്ള സാധ്യത കുറവാണ്
4. കോഴിയുടെ തല
കോഴിയുടെ തല കഴിക്കുന്നത് മലിനീകരണത്തിനും വിഷവസ്തുക്കളുടെ ശേഖരണത്തിനും കാരണമാകുന്നു
Explore