മഴക്കാലത്ത് കഴിക്കാവുന്ന 10 സൂപ്പർ ഫുഡുകൾ...

മഴക്കാലത്ത് ഈർപ്പം വർധിക്കുന്നത് കാരണം അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ജലദോഷം, പനി, ദഹനപ്രശ്നങ്ങൾ തുടങ്ങിയ അണുബാധകൾക്ക് നാം കൂടുതൽ ഇരയാകും. അതിനാൽ പ്രതിരോധ ശേഷിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമാണ്.
ആന്റി ഓക്സിഡന്റി​ന്റെ കലവറയാണ് ഇഞ്ചി. ഇതിൽ ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
കുർക്കുമിൻ അടങ്ങിയ മഞ്ഞളും നല്ലൊരു ആന്റി ഓക്സിഡന്റ് ആണ്. കുർക്കുമിൻ അണുബാധകളെ കുറക്കാനും പ്രതിരോധത്തിനും സഹായിക്കുന്നു. പാൽ, കറികൾ, സൂപ്പ് എന്നിവ മഞ്ഞൾ ചേർത്ത് കഴിക്കാം.
അലിസിൻ അടങ്ങിയ വെളുത്തുള്ളിയിൽ ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ സഹായിക്കുന്നു. അണുബാധയെ ചെറുക്കാനും വൈറ്റമിൻ സഹായകമാണ്.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന തരം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട് യോഗർട്ടിലും തൈരിലും. ആന്റിബോഡികളുടെ ഉൽപ്പാദനത്തിന് സഹായിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യം രോഗപ്രതിരോധ സംവിധാനത്തിന് ഒഴിച്ചു കൂടാത്തതാണ്.
ആന്റി ഓക്സൈഡുകളുടെ കലവറയാണ് ബദാം. വൈറ്റമിൻ ഇ ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആണ് ഇ. ഒരു പിടി ബദാം ലഘുഭക്ഷണമായി ദിവസവും കഴിക്കുന്നത് നല്ലതാണ്.
ചീരയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതും രോഗപ്രതിരോധ പ്രതികരണത്തിന് നിർണായകമാണ്.
ഗ്രീൻ ടീയിൽ ഫ്ലേവനോയ്ഡുകൾ, ഒരു തരം ആന്റി ഓക്‌സിഡന്റ്, രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പിക്കുന്ന എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും 2-3 കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് മികച്ച ഗുണങ്ങൾ നൽകും. നാരങ്ങ നീര് ചേർത്താൽ ഗുണം ഇരട്ടിക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള പപ്പായയിൽ പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് ഗണ്യമായ അളവിൽ വിറ്റാമിൻ എ, സി, ഇ എന്നിവ നൽകുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
കൂണുകളിൽ, പ്രത്യേകിച്ച് ഷിറ്റേക്ക്, മൈറ്റേക്ക് എന്നിവയിൽ ബീറ്റാ-ഗ്ലൂക്കൻസ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ ബി വിറ്റാമിനുകളും സെലിനിയവും കൂണിലുണ്ട്.