ഈ സിനിമകൾ കണ്ടാൽ നിങ്ങൾ എന്തായാലും യാത്ര പോകും! ആവേശം കൊള്ളിക്കുന്ന ട്രാവല്‍ സിനിമകൾ

ഇൻറ്റു ദ വൈൽഡ്
സമ്പന്നമായ ജീവിതം ഉപേക്ഷിച്ച്, അലാസ്കയിലെ കാടുകളിലേക്ക് ഒറ്റയ്ക്ക് യാത്രതിരിച്ച ക്രിസ്റ്റഫർ മക്കാൻഡ്‌ലെസ് എന്ന ചെറുപ്പക്കാരന്റെ യഥാർത്ഥ കഥയാണിത്
ദ ഡാർജിലിങ് ലിമിറ്റഡ്
അച്ഛന്റെ മരണത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി പരസ്പരം കാണാതെ അകന്നു കഴിഞ്ഞിരുന്ന മൂന്ന് സഹോദരന്മാർ ഇന്ത്യയിലൂടെ നടത്തുന്ന ഒരു ട്രെയിൻ യാത്രയാണിത്
ഈറ്റ് പ്രേ ലവ്
തന്റെ വിവാഹജീവിതത്തിലും കരിയറിലും സംതൃപ്തയല്ലെന്ന് തിരിച്ചറിയുന്ന എലിസബത്ത് ജീവിതത്തിന്റെ അർത്ഥം തേടി ഒറ്റയ്ക്ക് ഒരു യാത്ര പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം
ദ മോട്ടോർസൈക്കിൾ ഡയറീസ്
ഏണസ്റ്റോ ചെഗുവേരയും സുഹൃത്തും തങ്ങളുടെ മോട്ടോർസൈക്കിളായ 'ലാ പോഡറോസ'യിൽ ലാറ്റിൻ അമേരിക്കയിലുടനീളം നടത്തുന്ന യാത്രയുടെ കഥയാണ് ഈ ചിത്രം
ദ ബീച്ച്
ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് സാഹസിക യാത്ര നടത്തുന്ന റിച്ചാർഡിന്റെയും സംഘത്തിന്റെയും കഥയാണിത്. അവിടെ അവരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്
ദി സിക്രെട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍മിറ്റി
സാധാരണക്കാരനായ വാള്‍ട്ടര്‍മിറ്റി സാഹസികമായ യാത്രകള്‍ നടത്താന്‍ നിര്‍ബന്ധിതനാവുകയാണ്. ഈ യാത്രയോടെ വാള്‍ട്ടര്‍മിറ്റിയുടെ അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ എല്ലാം മാറുന്നു
ദി ബക്കറ്റ് ലിസ്റ്റ്
രോഗബാധിതരായ രണ്ടു വൃദ്ധന്മാർ മരണത്തിനുമുമ്പ് തങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടികയുമായി നടത്തുന്ന യാത്രയാണ് 'ദി ബക്കറ്റ് ലിസ്റ്റ്'
വൈൽഡ്
ജീവിത പ്രതിസന്ധികളിൽ തകർന്ന ഷെറിൽ, ആയിരത്തിലധികം മൈൽ നീളുന്ന കാട്ടുപാതയിലൂടെ നടത്തുന്ന സാഹസിക യാത്രയും അതിജീവനവുമാണ് വൈൽഡ് എന്ന ചിത്രം
Explore