തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയാണ് സായ് പല്ലവി.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി ചുവടുവെച്ച താരം പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറി.
2022-ൽ പുറത്തിറങ്ങിയ 'ഗാർഗി'യിലെ പ്രകടനം വലിയ ചർച്ചയായിരുന്നു. ദേശീയ അവാര്‍ഡ് ലഭിക്കുമെന്നുവരെ കരുതിയിരുന്നു. എന്നാൽ അത്തവണ നിത്യ മേനനാണ് പുരസ്കാരം ലഭിച്ചത്.
ഇപ്പോഴിതാ താൻ ഒരു ദേശീയ പുരസ്കാരം ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയാണ് സായ് പല്ലവി. അതിനൊരു പ്രത്യേക കാരണവുമുണ്ടെന്നും നടി പറയുന്നു.
21 വയസ്സുള്ളപ്പോൾ മുത്തശ്ശി ഒരു സാരി സമ്മാനമായി തന്നു. കല്യാണത്തിന് ഉടുക്കണമെന്ന് പറഞ്ഞാണ് തന്നത്. അന്നൊക്കെ കരുതിയിരുന്നത് കല്യാണമാണ് അടുത്ത വലിയ സ്റ്റെപ് എന്നാണ്.
വലിയൊരു പുരസ്കാരം കിട്ടുകയാണെങ്കിൽ മുത്തശ്ശി നൽകിയ സാരി ഉടുക്കാമെന്ന് കരുതി. എന്നെങ്കിലും നാഷണൽ അവാർഡ് കിട്ടിയാൽ ആ സരി ഉടുക്കണമെന്നാണ് ആഗ്രഹമെന്നും സായ്.
തന്‍റെ കഥാപാത്രന്റെ വേദന പ്രേക്ഷകരും അനുഭവിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ അംഗീകാരം. അതിനുശേഷം ലഭിക്കുന്നതെല്ലാം ബോണസാണ്.
തണ്ടേൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സായ് പല്ലവിയുടെ ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളി എത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടി.
ബോളിവുഡിലും ചുവടുവെക്കാൻ നടി തയാറെടുക്കുകയാണ്. രൺബീർ കപൂറിനൊപ്പമുള്ള രാമായണം അണിയറയിൽ ഒരുങ്ങുകയാണ്.