January 3, 2025

രണ്ടാം വാരത്തിൽ ബോക്സ് ഓഫീസിൽ കുതിച്ച് റൈഫിൾ ക്ലബ്ബ്; ചിത്രം ആകെ നേടിയത്..

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്.
ക്രിസ്തുമസ് റിലീസായി ഡിസംബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ വൻ താരനിര അണിനിരന്ന ആഷിഖ് അബു ചിത്രം 30 കോടിയിലേക്ക് അടുക്കുകയാണ്. 13.33 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യൻ നെറ്റ് കളക്ഷൻ .
അതേസമയം, ഗ്രോസ് കളക്ഷൻ 15.72 കോടിയാണ് . ചിത്രം ഇപ്പോൾ 30 കോടിയിലേക്ക് പതിയെ കുതിക്കുകയാണ്.
വരും ദിവസങ്ങളിൽ തന്നെ സിനിമ 30 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
സംവിധാനത്തിനൊപ്പം ആഷിഖ് അബു തന്നെയാണ് റൈഫിൾ ക്ലബ്ബിനായി കാമറ ചലിപ്പിച്ചിരിക്കുന്നത്. റെക്സ് വിജയനാണ് മ്യൂസിക്ക്
ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് .
Explore