January 28, 2025

പ്രതിഫലത്തിൽ എ.ആർ. റഹ്മാനെ മറികടന്ന് അനിരുദ്ധ് രവിചന്ദ്രൻ

ഗായകൻ, സംഗീത സംവിധായകൻ എന്നിങ്ങനെ ഇന്ത്യൻ സംഗീത ലോകത്ത് ഏറ്റവുമധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് അനിരുദ്ധ് രവിചന്ദറിന്‍റേത്.
അനിരുദ്ധ് തന്‍റെ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ഒരു സിനിമയിൽ ജോലി ചെയ്യാൻ പ്രതിഫലം 10 കോടി രൂപയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 33 കാരനായ അനിരുദ്ധ് ലിയോ, ജയിലർ എന്നീ ചിത്രങ്ങൾക്ക് ഏഴു മുതൽ എട്ടു കോടി രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്.
ഇതിലെ പാട്ടുകളെല്ലാം ബ്ലോക്ക്ബസ്റ്ററായതോട് കൂടി അനിരുദ്ധ് പ്രതിഫലം ഉയർത്തുകയായിരുന്നു.
പ്രീതം, വിശാൽ-ശേഖർ, എം.എം. കീരവാണി, യുവൻ ശങ്കർ രാജ തുടങ്ങിയവർ ഒരു ചിത്രത്തിന് അഞ്ചു കോടിയിൽ താഴെയാണ് ഈടാക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പ്രതിഫലം ഏഴ് കോടി മുതൽ എട്ട് കോടി വരെയോളമുണ്ടെന്നാണ് റിപ്പോർട്ട്.
Explore