December 25, 2024

മോളിവുഡിന് ഭ്രമയുഗം, ബോളിവുഡിൽ സ്ത്രീ 2; 2024 ൽ ഭയപ്പെടുത്തിയ ചിത്രങ്ങൾ

ഈ വർഷം ഹൊറർ വിഭാഗത്തിൽ മികച്ച ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടാനും ചിത്രങ്ങൾ കഴിഞ്ഞു. 2024 ൽ ബോക്സോഫീസ് ഭരിച്ച ഹൊറർ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഭ്രമയുഗം
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രമെത്തിയത്.
ശൈത്താൻ
അജയ് ദേവ്ഗൺ, ജ്യോതക, മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വികാസ് ബഹ്‍ൽ സംവിധാനം ചെയ്ത ചിത്രം മാർച്ച് എട്ടിനാണ് തിയറ്ററുകളിലെത്തിയത്.മാധവനാണ് ചിത്രത്തിൽ ശൈത്താനായി വേഷമിട്ടത്.
സ്ത്രീ 2
2024 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് സ്ത്രീ2. 2018 പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാംഭാഗമാണ് ചിത്രം. ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് പ്രധാനവേഷത്തിയത്
ഭൂൽ ഭുലയ്യ 3
ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമാപ്രേമികളെ വിസ്മയിപ്പിച്ചിരുന്നു. കാർത്തിക് ആര്യൻ, വിദ്യാ ബാലൻ, മാധുരി ദീക്ഷിത് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.
Explore