ബോക്സോഫീസിൽ ഉശിരുകാട്ടിയ ഉലകനായകൻ

ബോക്സോഫീസിൽ കരുത്തുകാട്ടിയ അഞ്ച് കമലഹാസൻ ചിത്രങ്ങൾ...
ഇന്ത്യൻ (1996)
ശങ്കറിന്റെ സംവിധാനത്തിൽ, പിതാവിന്റെയും മകന്റെയും വേഷവുമായി ഡബ്ൾ റോളിൽ തിളങ്ങിയ ചിത്രം. എട്ടു കോടി രൂപ ചെലവിട്ട് വാരിയത് 60 കോടി.
വേട്ടയാട് വിളയാട് (2006)
കമൽഹാസൻ പൊലീസ് വേഷത്തിലെത്തിയ ക്രൈം ത്രില്ലർ സംവിധാനം ചെയ്തത് ഗൗതം മേനോൻ. 50 കോടി രൂപയിലേറെ ചിത്രം കളക്ട് ചെയ്തു.
ദശാവതാരം (2008)
ഇക്കുറി സംവിധായകൻ കെ.എസ്. രവികുമാറിനൊപ്പം. പത്തു വ്യത്യസ്ത വേഷങ്ങളിൽ താരം തകർത്തഭിനയിച്ച ചിത്രം നൂറു കോടിയിലേറെ വാരി.
വിശ്വരൂപം (2013)
റിലീസിങ്ങിനിടെയുണ്ടായ വിവാദങ്ങളെയെല്ലാം അതിജീവിച്ച് ചിത്രം കളക്ട് ചെയ്തത് 110 കോടിയിലേറെ.
വിക്രം (2022)
ലോകേഷ് കനകരാജിന്റെ സംവിധാനം. റെക്കോർഡുകൾ തകർത്ത് വാരിക്കൂട്ടിയത് 430 കോടിയിലേറെ രൂപ.