ഇന്ദ്രൻസും മധുബാലയും പ്രധാന വേഷത്തിലെത്തിയ മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമാണ് ‘ചിന്ന ചിന്ന ആസൈ’. വാരാണസിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാണ്
ബാലൻ-ദി ബോയ്
ചിദംബരത്തിന്‍റെ സംവിധാനത്തിൽ ജിത്തു മാധവൻ തിരക്കഥ എഴുതിയ മലയാളം സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ‘ബാലൻ-ദി ബോയ്’ സീ5ലൂടെ കാണാം
ഗാട്ട ഗുസ്തി 2
തമിഴ് സ്പോർട്സ് കോമഡി ഡ്രാമ ചിത്രമായ ‘ഗാട്ട ഗുസ്തി 2’യിൽ വിശാലും ഐശ്വര്യ ലക്ഷ്മിയുമാണ് അഭിനയിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കാണാവുന്നതാണ്
പൈതലാട്ടം
വിബിൻ എൻ. വേലായുധൻ സംവിധാനം ചെയ്ത മലയാളം ചിത്രമാണ് ‘പൈതലാട്ടം’.കർശനമായ പ്രാദേശിക ആചാരങ്ങൾക്കെതിരെ പോരാടുന്ന ഈ ചിത്രം സൺ നെക്സ്റ്റിൽ കാണാം
അനോമി
റിയാസ് മറാത്ത് ആദ്യമായി സംവിധാനം ചെയ്ത മലയാളം ക്രൈം ത്രില്ലർ ചിത്രമാണ് ‘അനോമി’.റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രൈം വിഡിയോയിൽ കാണാം