ഒരു വീട് കൊള്ളയടിക്കാൻ കയറുന്ന മോഷ്ടാവിന്റെ കഥ പറയുന്ന, കേവലം 8 മിനിറ്റ് മാത്രം ദൈർഘ്യമുള്ള നോളന്റെ ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് ഹ്രസ്വചിത്രമാണിത്. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഇതിന്റെ സങ്കീർണ്ണമായ കഥപറച്ചിൽ രീതി, നോളന്റെ പിൽക്കാല സൂപ്പർഹിറ്റ് ചിത്രങ്ങളായ ഫോളോയിങ്, മെമെന്റോ എന്നിവക്കുള്ള ശക്തമായ അടിത്തറയായിരുന്നു.