ഇരുമ്പഴിക്കപ്പുറം സ്വാതന്ത്ര്യം സ്വപ്നം കണ്ടവർ; എക്കാലത്തെയും മികച്ച പ്രിസൺ എസ്കേപ്പ് ചിത്രങ്ങൾ

ദി ഷോഷാങ്ക് റിഡംപ്ഷൻ
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആന്റി ഡ്യുഫ്രെനും റെഡ് എന്ന തടവുകാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ. എക്കാലത്തെയും മികച്ച പ്രിസൺ എസ്കേപ്പ് ചിത്രം
ദി ഗ്രേറ്റ് എസ്കേപ്പ്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ തടങ്കൽപ്പാളയത്തിൽ നിന്ന് നൂറോളം സൈനികർ അതിസാഹസികമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം
എസ്കേപ്പ് ഫ്രം അൽകാട്രാസ്
അമേരിക്കയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അൽകാട്രാസ് ജയിലിൽ നിന്ന് മൂന്ന് തടവുകാർ നടത്തിയ അതിസാഹസികമായ രക്ഷപ്പെടലിന്റെ കഥ
പാപ്പിയോൺ
തെറ്റായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട്, ഫ്രഞ്ച് ഗയാനയിലെ തടങ്കൽപ്പാളയത്തിലേക്ക് അയക്കപ്പെട്ട ഹെന്റി ഷാരിയർ സ്വാതന്ത്ര്യത്തിനായി വർഷങ്ങളോളം നടത്തുന്ന പോരാട്ടത്തിൻ്റെ കഥ
എ മാൻ എസ്കേപ്ഡ്
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ തടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ഒരു തടവുകാരൻ നടത്തുന്ന അതിസൂക്ഷ്മമായ തയാറെടുപ്പുകളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം
കൂൾ ഹാൻഡ് ലൂക്ക്
അധികാരികളുടെ കടുംപിടുത്തങ്ങൾക്കും അടിച്ചമർത്തലുകൾക്കും വഴങ്ങാതെ സ്വന്തം സ്വാതന്ത്ര്യത്തിനായി പോരാടുന്ന ലൂക്ക് എന്ന തടവുകാരന്റെ കഥ
ഓ ബ്രദർ, വേർ ആർട്ട് ദൗ?
ജയിലിൽ നിന്ന് രക്ഷപ്പെടുന്ന മൂന്ന് തടവുകാർ നിധി തേടി നടത്തുന്ന അവിചാരിതമായ യാത്രകളും അവർ കണ്ടുമുട്ടുന്ന വിചിത്രമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം
എസ്കേപ്പ് ഫ്രം പ്രിട്ടോറിയ
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന കാലത്ത് അന്യായമായി ജയിലിലടയ്ക്കപ്പെട്ട രണ്ട് രാഷ്ട്രീയ തടവുകാർ നടത്തിയ ആവേശകരമായ ജയിൽച്ചാട്ട ചിത്രം
Explore