ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം അല്ലു അർജുൻ

പുഷ്പ 2 നായി നടൻ വാങ്ങുന്നത് 330 കോടിയിലധികമാണെന്നാണ് റിപ്പോർട്ട്
പ്രതിഫലം കൂടാതെ തിയറ്റർ, ഒ.ടി.ടി. സാറ്റലൈറ്റ്, ഡബ്ബിങ്, ഓഡിയോ റൈറ്റ് തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്നതിന്റെ വരുമാനത്തിന്റെ 33ശതമാനം ഷെയറും അല്ലു അർജുന് ലഭിക്കും
തെലുങ്ക് മാധ്യമങ്ങളാണ് നടന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ പുഷ്പയിലൂടെ ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാകും അല്ലു അർജുൻ
2024 ആഗസ്റ്റ് 15 നാണ് പുഷ്പ 2 തിയറ്ററുകളിലെത്തുന്നത്
നിലവിൽ രജനികാന്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം
210 കോടിയാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രതിഫലം