സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട 6 അനിമേഷൻ ചിത്രങ്ങൾ

സ്പിരിറ്റഡ് എവേ (2001)
മാന്ത്രിക ലോകത്ത് അകപ്പെട്ട മാതാപിതാക്കളെ രക്ഷിക്കാൻ പോരാടുന്ന പെൺകുട്ടിയുടെ കഥയാണിത്. ഓസ്കർ നേടിയ ഒരേയൊരു ഇംഗ്ലീഷ് ഇതര അനിമേഷൻ ചിത്രമാണ് സ്പിരിറ്റഡ് എവേ
യുവർ നെയിം (2016)
ശരീരങ്ങൾ പരസ്പരം മാറുന്ന നഗരത്തിലെ ആൺകുട്ടിയുടെയും ഗ്രാമത്തിലെ പെൺകുട്ടിയുടെയും പ്രണയകാവ്യം. മകോട്ടോ ഷിങ്കായിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
പ്രിൻസസ് മോണോനോകെ (1997)
ശാപമോക്ഷം തേടിയുള്ള യാത്രയിൽ പ്രകൃതി ചൂഷകർക്കും വനദൈവങ്ങൾക്കും ഇടയിലെ യുദ്ധത്തിൽ അകപ്പെടുന്ന രാജകുമാരന്റെ കഥയാണിത്
അകിര (1988)
അപകടത്തിന് ശേഷം അമാനുഷിക ശക്തി ലഭിക്കുന്ന ബൈക്കറുടെ കഥ. പാശ്ചാത്യ ലോകത്ത് ജാപ്പനീസ് അനിമേഷന് വൻ ജനപ്രീതി നേടിക്കൊടുത്ത സൈബർപങ്ക് ചിത്രം
എ സൈലന്റ് വോയ്സ് (2016)
ബധിരയായ പെൺകുട്ടിയെ കളിയാക്കിയതിന് പ്രായശ്ചിത്തം ചെയ്യാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ. ക്ഷമയുടെയും സ്വയം തിരിച്ചറിവിന്റെയും വൈകാരിക കഥ പറയുന്ന ചിത്രമാണിത്
പെർഫെക്റ്റ് ബ്ലൂ (1997)
യാഥാർത്ഥ്യവും ഭാവനയും തമ്മിൽ വഴിപിരിയുന്ന സതോഷി കോന്റെ സൈക്കോളജിക്കൽ ത്രില്ലർ മാസ്റ്റർപീസ് പെർഫെക്റ്റ് ബ്ലൂ. പോപ്പ് ഗായികയിൽ നിന്ന് നായികയായ യുവതിയെ അജ്ഞാത ആരാധകൻ പിന്തുടരുന്ന കഥ
Explore