ഇൻ ആയി കഴിഞ്ഞാൽ ത്രില്ലാകുന്ന ചില കുട്ടി പുസ്തകങ്ങൾ
ഉണ്ണിക്കുട്ടന്റെ ലോകം-നന്തനാർ
ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് ഈ നോവല്‍
ടോട്ടോചാന്‍-തെത്സുകോ കുറോയോനാഗി
ജപ്പാനീസ് ടെലിവിഷൻ വ്യക്തിത്വവും യുണിസെഫ് ഗുഡ്‌വിൽ അംബാസഡറുമായ തെത്സുകോ കുറോയോനാഗി എഴുതിയ വിശ്വപ്രസിദ്ധമായ ആത്മകഥയാണ് 'ടോട്ടോ-ചാൻ
ദയ എന്ന പെണ്‍കുട്ടി-എം. ടി. വാസുദേവൻ നായർ
ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഈ കൃതി, ബുദ്ധിസാമർത്ഥ്യവും ധൈര്യവുമുള്ള ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്
മാൽഗുഡി ഡേയ്‌സ്-ആർ. കെ നാരായൺ
സാധാരണക്കാരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളെ കേന്ദ്രമാക്കി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥകള്‍
ഒരു കുടയും കുഞ്ഞുപെങ്ങളും-മുട്ടത്ത് വര്‍ക്കി
മലയാള ബാലസാഹിത്യത്തിൽ എന്നും തിളങ്ങിനിൽക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും
ഒലിവര്‍ട്വിസ്‌റ്റ്-ചാള്‍സ് ഡിക്കൻസ്
ലണ്ടനിലെ അധോലോക സംഘങ്ങളിൽ അകപ്പെടുന്ന അനാഥനായ ഒലിവർ ട്വിസ്റ്റിന്‍റെ, അതിജീവനത്തിന്റെ കഥയാണിത്.
മോബിഡിക്ക്-ഹെർമൻ മെൽവിൽ
മോബിഡിക്ക്-പീക്വാഡ് എന്ന തിമിംഗലവേട്ട കപ്പലിലെ ക്യാപ്റ്റൻ ആഹാബിന്റെയും, മോബി ഡിക്ക് എന്ന് വിളിക്കപ്പെടുന്ന ഭീമാകാരനായ വെള്ള തിമിംഗലത്തിന്റെയും കഥ
റോബിൻസൺ ക്രൂസോ-ഡാനിയൽ ഡീഫോ
ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവൽ. കപ്പൽ തകർന്ന് ഒരു വിജനമായ ദ്വീപിൽ ഒറ്റപ്പെട്ടുപോയ റോബിൻസൺ ക്രൂസോ എന്ന നാവികന്റെ അതിജീവനത്തിന്റെ കഥയാണിത്