ടോപ്പർമാരുടെ Study Habits

Clear Goal
ഇന്ന് എന്ത് പഠിക്കണം എന്നതിന് വ്യക്തമായ ലക്ഷ്യമുണ്ടാകും. വലിയ സിലബസ് ചെറിയ ഭാഗങ്ങളായി വിഭജിക്കും
ടൈം ടേബ്ൾ മാത്രം പോരാ
പഠനത്തിന് കൃത്യമായ സമയം നിശ്ചയിക്കുന്നതിനൊപ്പം ബ്രേക്കുകൾ കൂടി പ്ലാൻ ചെയ്യും. Consistency ആണ് പ്രധാനം
ആക്ടീവ് ലേണിങ്
വായിച്ച് മാത്രം പോകില്ല. സ്വയം ചോദ്യങ്ങൾ ചോദിക്കുക, എഴുതിനോക്കുക, മറ്റൊരാൾക്ക് വിശദീകരിക്കുക തുടങ്ങിയ രീതികൾ ഉപയോഗിക്കും
റിവിഷൻ ആണ് താക്കോൽ
ഒരിക്കൽ പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല. റിവിഷനിലൂടെ ഇടവിട്ട് വീണ്ടും പഠിക്കുന്നത് ഓർമശക്തി കൂട്ടാൻ സഹായിക്കും
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ
മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് പരീക്ഷയുടെ പാ​​റ്റേൺ മനസ്സിലാക്കാൻ സഹായിക്കും. Mock Tests കൂടി പരീക്ഷിക്കാം
ഉറക്കത്തിനും പ്രാധാന്യം
രാത്രി മുഴുവൻ പഠിക്കുന്നതിനേക്കാൾ ആവശ്യമായ ഉറക്കം ഉൾപ്പെടുന്ന routine പിന്തുടരുന്നത് ശ്രദ്ധ നിലനിർത്താൻ സഹായിക്കും
Doubts മാറ്റിവെക്കില്ല
മനസ്സിലാകാത്ത ഭാഗങ്ങൾ അധ്യാപകരോടോ സുഹൃത്തുക്കളോടോ ചോദിച്ച് ഉടൻ മനസ്സിലാക്കണം
Explore