ഉപരിപഠനത്തിന് പ്രവേശനം നേടുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിക്കണം. വെബ്സൈറ്റിലെയോ ബ്രോഷറിലെയോ വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കരുത്
സ്ഥാപനങ്ങൾക്കും അവർ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾക്കും സർവകലാശാല/സർക്കാർ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണം
ചില കോഴ്സുകൾക്ക് മാത്രം അംഗീകാരം വാങ്ങി, അതിനൊപ്പം അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്നവരുമുണ്ടാകാം. അതിനാൽ കോഴ്സുകൾക്കും അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം
ഭാവിയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനും മികച്ച സ്ഥാപനങ്ങളിലെ ഉപരിപഠന/ഗവേഷണത്തിനും അംഗീകാരം ആവശ്യമാണ്
എല്ലാ സർവകലാശാലകളുടെയും കോളജുകളുടെയും അംഗീകാരം സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് വെബ്സൈറ്റുകളിലൂടെ പരിശോധിക്കാനാകും
Explore