പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എളുപ്പവഴികൾ

ശ്രദ്ധയാണ് പഠനത്തിൽ ഏറ്റവും പ്രധാനം. എന്നാൽ കൃത്യമായി ഫോക്കസ് ചെയ്ത് പഠിക്കാൻ പലർക്കും സാധിക്കാറില്ല. പഠനം കൂടുതൽ എളുപ്പമാക്കാൻ ചില സിംപിൾ ട്രിക്കുകളിലൂടെ സാധിക്കും
മറ്റ് ശല്യങ്ങളൊന്നും ഇല്ലാത്ത സ്ഥലം, മുറി പഠനത്തിനായി തെരഞ്ഞെടുക്കാം. മൊബൈൽ ഫോൺ നിർബന്ധമായും മാറ്റി​വെക്കണം
നിശ്ചിത സമയം പഠനത്തിനായി തെരഞ്ഞെടുക്കണം. ഒരേ സമയം തന്നെ തെരഞ്ഞെടുക്കുന്നതിലൂടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാൻ സാധിക്കും
25 മിനിറ്റ് പഠിച്ചശേഷം അഞ്ചുമിനിറ്റ് ഇടവേളയെടുക്കണം. ഇത് ക്ഷീണമില്ലാതെ ശ്ര​ദ്ധയോടെ പഠിക്കാൻ സഹായിക്കും
വ്യക്തമായ എന്നാൽ ചെറിയ പഠനലക്ഷ്യങ്ങൾ ഉണ്ടാകണം. ഇത് ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കും
ഉറക്കം, വെള്ളം, ഭക്ഷണം എന്നിവ നിർബന്ധം. ആരോഗ്യമാണ് അടിസ്ഥാനം. ആരോഗ്യമുള്ള ശരീരവും മനസും പഠിത്തം കൂടുതൽ എളുപ്പമാക്കും
പഠിക്കുന്നതിന് മുമ്പ് ചെറിയ മെഡിറ്റേഷൻ ചെയ്യാം. ശ്വസന വ്യായാമങ്ങൾ സമ്മർദ്ദം കുറക്കാൻ സഹായിക്കും
Explore