പഠനവും ജോലിയും ഒരുമിച്ച്... ഫ്രീലാൻസ് കരിയറുകൾ പരിചയപ്പെടാം
കണ്ടന്റ് റൈറ്റിങ്
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലേഖനങ്ങൾ, ബ്ലോഗുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ എഴുതാം. എഴുതാൻ കഴിവുള്ളവർക്ക് നല്ല അവസരങ്ങൾ ലഭിക്കും
ഗ്രാഫിക് ഡിസൈൻ
കാൻവ, ഫോട്ടോഷോപ്പ് പോലുള്ള ടൂളുകൾ ഉപയോഗിച്ച് പോസ്റ്ററുകൾ, ലോഗോകൾ, സോഷ്യൽ മീഡിയ ഡിസൈനുകൾ തയാറാക്കി വരുമാനം നേടാം
വീഡിയോ എഡിറ്റിങ്
യുട്യൂബ്, ഇൻസ്റ്റഗ്രാം, റീൽസ് എന്നിവക്കായി വീഡിയോ എഡിറ്റ് ചെയ്യുന്നവർക്ക് വലിയ ഡിമാൻഡാണ്
സോഷ്യൽ മീഡിയ മാനേജ്മെന്റ്
സ്ഥാപനങ്ങളുടെയും ക്രിയേറ്റർമാരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്ത് വരുമാനം നേടാം
ഓൺലൈൻ ട്യൂഷൻ
ഗണിതം, സയൻസ്, ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ എടുത്ത് പഠനത്തോടൊപ്പം സമ്പാദിക്കാം
വെബ് ഡെവലപ്മെന്റ്
എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ് പോലുള്ള അടിസ്ഥാന സ്കില്ലുകൾ പഠിച്ച് വെബ്സൈറ്റുകൾ നിർമിച്ച് നൽകാം
ട്രാൻസലേഷൻ & ട്രാൻസ്ക്രിപ്ഷൻ
മലയാളം, ഇംഗ്ലീഷ് വിവർത്തനം, ഓഡിയോ ടെക്സ്റ്റാക്കി മാറ്റൽ തുടങ്ങിയ ജോലികൾ ഫ്രീലാൻസായി ചെയ്യാം
എ.ഐ & പ്രോംപ്റ്റ് റൈറ്റിങ്
എ.ഐ ടൂളുകൾക്കായി ഫലപ്രദമായ പ്രോംപ്റ്റുകൾ തയാറാക്കാനും എ.ഐ സഹായത്തോടെ കണ്ടന്റ് സൃഷ്ടിക്കാനും പഠിച്ചാൽ പുതിയ അവസരങ്ങൾ ലഭിക്കും
തുടക്കം ശ്രദ്ധയോടെ
ഒരു സ്കിൽ നന്നായി പഠിക്കുക, ചെറിയ പ്രൊജക്ടുകൾ ചെയ്ത് പോർട്ട്ഫോളിയോ തയ്യാറാക്കുക, സമയപരിധി പാലിക്കുക, വിശ്വസനീയമായ ക്ലയന്റുകളുമായി മാത്രം പ്രവർത്തിക്കുക