വിദേശപഠനം: കൺസൾട്ടന്റുകളെ/ഏജന്റുകളെ സമീപിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സർവകലാശാല യഥാർഥമാണോ?
സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക. Accreditation, course recognition, degree validity എന്നിവ ഉറപ്പാക്കുക. വിദേശ സർവകലാശാലകളുടെ accreditation/degree equivalence സംബന്ധിച്ച് AIU പോലുള്ള ഔദ്യോഗിക സ്രോതസുകളും പരിശോധിക്കണം
Agent പറയുന്നത് മാത്രം വിശ്വസിക്കരുത്
100% visa, guaranteed job, guaranteed PR തുടങ്ങിയ വാഗ്ദാനങ്ങൾ കേട്ടാൽ ജാഗ്രത. യൂണിവേഴ്സിറ്റിയും ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റുകളും വഴി വിവരങ്ങൾ പുനഃപരിശോധിക്കുക
ഫീസുകൾ കൃത്യമായി അറിയുക
Tuition fee, application fee, visa fee, accommodation, insurance തുടങ്ങിയ ചെലവുകൾ പ്രത്യേകം ചോദിക്കുക. ഏജന്റ് ഈടാക്കുന്ന സർവിസ് ചാർജ് ഉൾപ്പെടെ എല്ലാം രേഖാമൂലം വാങ്ങുക
Offer Letter പരിശോധിക്കുക
Offer letter ലഭിച്ചാൽ ഏജന്റ് വഴി മാത്രം പരിശോധിക്കാതെ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക email/portal ഉപയോഗിച്ച് ആധികാരികത ഉറപ്പാക്കുക
റീഫണ്ട് പോളിസി വായിക്കുക
വിസ നിരസിക്കൽ, അഡ്മിഷൻ റദ്ദാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ ഫീസ് തിരിച്ചു ലഭിക്കുമോ? എത്ര തുക തിരികെ ലഭിക്കും? കരാറിൽ വ്യക്തമാണെന്ന് ഉറപ്പാക്കുക
Documents കൈമാറുമ്പോൾ ശ്രദ്ധിക്കുക
പാസ്​പോർട്ട്, സർട്ടിഫിക്കറ്റുകൾ, ബാങ്ക് രേഖകൾ തുടങ്ങിയവയുടെ ഒറിജിനൽ രേഖകൾ അനാവശ്യമായി ഏജന്റിന് കൈമാറരുത്. എല്ലാ രേഖകളുടെയും ഡിജിറ്റൽ/പ്രിന്റഡ് കോപികൾ കൈവശം സൂക്ഷിക്കുക. വിസ വിവരങ്ങൾ, സാമ്പത്തികം, അപേക്ഷ നടപടികൾ എന്നിവ രാജ്യത്തിന്റെ ഔദ്യോഗിക സർക്കാർ/എംബസി വെബ്സൈറ്റ് വഴി പരിശോധിക്കുക
Red Flags
ഉടൻ പണം നൽകാൻ സമ്മർദം. എഴുതിയ കരാർ ഇല്ല. Official receipt നൽകുന്നില്ല. സർവകലാശാലയെക്കുറിച്ച് വ്യക്തമായ വിവരമില്ല. Guaranteed visa/job/PR വാഗ്ദാനം. വ്യക്തിഗത അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെടൽ
Explore