ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്നത് എങ്ങനെ?
സ്മാർട്ടായി പഠിക്കാം
ലോകത്തിലെ മികച്ച വിദ്യാർഥികൾ മണിക്കൂറുകളോളം പുസ്തകത്തിന് മുന്നിൽ ഇരിക്കുന്നവരല്ല. പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി ദീർഘകാലം ഓർമയിൽ നിർത്താനുള്ള രീതികളാണ് അവർ പിന്തുടരുന്നത്
ലക്ഷ്യം നിശ്ചയിക്കും
ഇന്ന് എന്ത് പഠിക്കണം? എന്നതിന് വ്യക്തമായ ഉത്തരം ഉണ്ടായിരിക്കും. ഒരു അധ്യായം പൂർത്തിയാക്കുക, 20 ചോദ്യങ്ങൾ പരിശീലിക്കുക, ഒരു വിഷയം മറ്റൊരാൾക്ക് വിശദീകരിക്കാൻ കഴിയുന്ന വിധം പഠിക്കുക. ചെറിയ ലക്ഷ്യങ്ങൾ പഠനം എളുപ്പമാക്കും
മനപ്പാഠത്തിന് പകരം മനസ്സിലാക്കൽ
മികച്ച വിദ്യാർഥികൾ എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കും. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? ഇത് എങ്ങനെ പ്രവർത്തിക്കുന്നു?. ഒരു ആശയം മനസ്സിലാക്കിയാൽ അത് പരീക്ഷയിലും ജീവിതത്തിലും ഉപയോഗിക്കാൻ കഴിയും
സ്വയം പരീക്ഷിക്കും
പുസ്തകം അടച്ച ശേഷം, എന്താണ് പഠിച്ചത്? പ്രധാന കാര്യങ്ങൾ ഏതൊക്കെ? എനിക്ക് വിശദീകരിക്കാൻ കഴിയുമോ? എന്ന് സ്വയം ചോദിക്കും. ഇതാണ് Active Recall എന്ന പഠനരീതി
ഇടവേളകളോടെ പഠനം
തുടർച്ചയായി മണിക്കൂറുകൾ പഠിക്കുന്നതിന് പകരം പലരും ഉപയോഗിക്കുന്ന രീതി: 25–50 മിനിറ്റ് പഠനം -ചെറിയ ഇടവേള -വീണ്ടും പഠനം. ഇത് ഏകാഗ്രത നിലനിർത്താൻ സഹായിക്കും
സ്വന്തം വാക്കുകളിൽ എഴുതും
ഒരു വിഷയം പഠിച്ച ശേഷം: ഇത് ഒരു സുഹൃത്തിനോട് എങ്ങനെ പറയാം? എന്ന് ചിന്തിച്ച് സ്വന്തം ഭാഷയിൽ കുറിച്ചുവെക്കും. ഇത് ആശയം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും
തെറ്റുകളിൽ നിന്ന് പഠിക്കും
മികച്ച വിദ്യാർഥികൾ തെറ്റുകളെ ഭയപ്പെടുന്നില്ല. എന്തുകൊണ്ട് തെറ്റി എന്ന് കണ്ടെത്തും. പരീക്ഷയിലെ തെറ്റുകൾ അടുത്ത വിജയത്തിനുള്ള പരിശീലനമാകും. കൂടുതൽ പഠിക്കുകയല്ല, മികച്ച രീതിയിൽ പഠിക്കുകയാണ് വിജയം നേടാനുള്ള വഴി