കുട്ടികൾക്ക് പഠിക്കാൻ താൽപര്യമി​​ല്ലേ? മാതാപിതാക്കൾ ഈ ടിപ്സുകൾ പരീക്ഷിക്കൂ

പഠനം രസകരമാക്കുക
ഗെയിമുകൾ, ചിത്രങ്ങൾ, കഥകൾ എന്നിവയിലൂടെ പഠിപ്പിച്ചാൽ കുട്ടികൾക്ക് കൂടുതൽ താൽപര്യം തോന്നും
ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുക
വലിയ സിലബസിനുപകരം ചെറിയ ഭാഗങ്ങളാക്കി പഠിപ്പിക്കുക. ഓരോ ലക്ഷ്യവും പൂർത്തിയാകുമ്പോൾ അഭിനന്ദിക്കുക
കുട്ടിയുടെ താൽപര്യം മനസ്സിലാക്കുക
കുട്ടിക്ക് ഇഷ്ടമുള്ള വിഷയങ്ങളുമായി പഠനത്തെ ബന്ധിപ്പിക്കാൻ ശ്രമിക്കുക
പഠനത്തിന് സ്ഥിരമായ സമയം നൽകുക
എല്ലാ ദിവസവും ഒരേ സമയത്ത് പഠിക്കുന്ന ശീലം ശ്രദ്ധയും ക്രമവും വളർത്താൻ സഹായിക്കും. മൊബൈൽ, ടി.വി. എന്നിവക്ക് പരിധി നിശ്ചയിച്ച് പഠനത്തിനും കളിക്കും സമയം നൽകുക
ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക
‘എന്തുകൊണ്ട്?’ എന്ന ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുക. ജിജ്ഞാസയാണ് പഠനത്തിന്റെ അടിസ്ഥാനം
സമ്മർദ്ദം സൃഷ്ടിക്കരുത്
മാർക്കിനേക്കാൾ പഠനത്തിലെ പുരോഗതിക്കും ശ്രമത്തിനും പ്രാധാന്യം നൽകുക. മാതാപിതാക്കൾ പുസ്തകം വായിക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കുട്ടികൾക്ക് നല്ല പ്രചോദനമാകും
Explore