കുത്തിയിരുന്ന് പഠിച്ചിട്ടും തലയിൽ കയറുന്നി​ല്ലേ... ഇനിയും കൂടുതൽ പഠിക്കണമെന്നല്ല, ഒരു ബ്രേക്ക് വേണമെന്നാണ് നിങ്ങളുടെ തലച്ചോർ ആവശ്യപ്പെടുന്നത്
ഒരേ വരി വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരുന്നിട്ടും ഒന്നും മനസിലാകുന്നില്ല
ചെറിയ ശബ്ദങ്ങളോ മറ്റും ഉണ്ടാകുമ്പോൾ പെട്ടന്ന് ശ്രദ്ധ അതിലേക്ക് മാറുന്നു, പഠനത്തിൽനിന്ന് ശ്രദ്ധ അകലുന്നു
ചെറിയ കാര്യങ്ങൾക്കു​പോലും ദേഷ്യം വരുന്നു. മാനസികമായി മടുപ്പ് തോന്നുകയും വിഷാദത്തിലേക്കും നിരാശയിലേക്കും പോകുന്നു
മണിക്കൂറുകൾ കുത്തിയിരുന്ന് പഠിച്ചിട്ടും ഒന്നും ഓർത്തിരിക്കാൻ കഴിയുന്നില്ല, പഠിച്ചതൊന്നും മനസിലാക്കാനും കഴിയുന്നില്ല
നന്നായി പഠിച്ച പാഠഭാഗങ്ങൾ പോലും മറന്നുപോകുന്നു. രാത്രി വൈകിവരെ ഇരുന്നു പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നില്ല
ഉറക്കം കുറയുന്നു, ഉത്കണ്ഠ വർധിക്കുന്നു. ക്ഷീണവും മടുപ്പും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നു. മാനസിക സമ്മർദ്ദം ദൈനംദിന കാര്യങ്ങളെപോലും ബാധിക്കുന്നു
പഠനത്തിന് അൽപ്പം ഇടവേള കൊടുക്കുന്നത് സമയം പാഴാക്കലല്ലെന്ന് തിരിച്ചറിയുക
പഠനത്തിന് അൽപ്പം ബ്രേക്ക് നൽകുന്നത് മനസിന് ഉൺമേഷവും ഫ്രെഷ്നസും നൽകും. ഇത് വേഗത്തിൽ പാഠഭാഗങ്ങൾ പഠിക്കാനും ഓർത്തിരിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും സഹായിക്കും
Explore