PSC vs UPSC ഏത് തെരഞ്ഞെടുക്കണം

പി.എസ്.സിയും യു.പി.എസ്.സിയും തമ്മിലും പ്രധാന വ്യത്യാസം എന്താണ്. സർക്കാർ ജോലി സ്വപ്നം കാണുന്നവർ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
PSC
സംസ്ഥാന സർക്കാർ ജോലികളിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സ്ഥാപനമാണ് പി.എസ്.സി. കേരളത്തിൽ കേരള പബ്ലിക് സർവീസ് കമീഷൻ ആണ്
UPSC
കേന്ദ്ര സർക്കാർ സർവിസുകളിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സ്ഥാപനമാണ് യു.പി.എസ്.സി. IAS, IPS, IFS തുടങ്ങിയ പ്രമുഖ സർവീസുകളിലേക്കുള്ള പരീക്ഷകൾ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തുന്നു
ജോലിസ്ഥലം
PSC: സ്വന്തം സംസ്ഥാനത്തിനുള്ളിൽ സർക്കാർ ജോലി UPSC: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ വകുപ്പുകളിലും ജോലി ലഭിക്കാം
പരീക്ഷ നിലവാരം
PSC: സംസ്ഥാനതല മത്സരം UPSC: രാജ്യവ്യാപക മത്സരം. വിജയിക്കാൻ ആഴത്തിലുള്ള തയാറെടുപ്പ് ആവശ്യം
യോഗ്യത
PSC: തസ്തിക അനുസരിച്ച് പത്താംക്ലാസ്, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ യോഗ്യതകൾ UPSC (സിവിൽ സർവിസ്): അംഗീകൃത സർവകലാശാല ബിരുദം
പരീക്ഷാ രീതി
PSC: ഒ.എം.ആർ/ഓൺലൈൻ പരീക്ഷ, വിവരണാത്മക പരീക്ഷ, അഭിമുഖം UPSC: പ്രിലിംസ്, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങൾ
ഏത് തിരഞ്ഞെടുക്കണം?
കേരളത്തിൽ സർക്കാർ ജോലി ലക്ഷ്യമിടുന്നവർക്ക് പി.എസ്.സി മികച്ച തിരഞ്ഞെടുപ്പായിരിക്കും. ദേശീയതലത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് യു.പി.എസ്.സി അനുയോജ്യം
Explore