പരീക്ഷക്ക് മുമ്പുതന്നെ പാഠഭാഗങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ശ്രദ്ധിക്കണം. അവസാനഘട്ട ഓട്ടപ്പാച്ചിൽ ഒഴിവാക്കണം
പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങുക, കുത്തിയിരുന്ന് പുതിയ പാഠങ്ങൾ പഠിക്കരുത്. ഭക്ഷണം കഴിച്ചതിനുശേഷം പരീക്ഷാ കേന്ദ്രത്തിലെത്തുക
അഡ്മിറ്റ് കാർഡിൽ പറയുന്ന പരീക്ഷാകേന്ദ്രം മുൻകൂട്ടി മനസിലാക്കി വെക്കണം. പരീക്ഷാകേന്ദ്രത്തിൽ നേരത്തേ എത്തണം. റിപോർട്ടിങ് സമയം കഴിഞ്ഞ് എത്തുന്നവരെ പ്രവേശിപ്പിക്കില്ല
നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡ് ശ്രദ്ധിക്കണം. അവസാന ഘട്ടത്തിലെ അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കണം
അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച തിരിച്ചറിയിൽ രേഖയും നിർബന്ധമായും കൈയിൽ കരുതണം. പരീക്ഷാ ചോദ്യപേപ്പറിലെയും ഒ.എം.ആർ ഷീറ്റിലെയും മാർഗനിർദേശങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കണം
ഇൻവിജിലേറ്റർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണം. ഒപ്പുകൾ ഉറപ്പുവരുത്തണം. ധൃതി കൂട്ടി ഒ.എം.ആർ ഷീറ്റ് പൂരിപ്പിക്കാതിരിക്കുക. തെറ്റുകൾ തിരുത്താൻ കഴിയില്ലെന്ന് ഓർക്കണം
പരീക്ഷാ സമയം കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായി സമയം പാഴാക്കാതിരിക്കുക
നെഗറ്റീവ് മാർക്കുള്ളതിനാൽ അലക്ഷ്യമായി ഉത്തരം രേഖപ്പെടുത്തരുത്. ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെയും കൂളായി നേരിടണം. സംശയമുള്ള ചോദ്യങ്ങളിൽ ഒരുപാട് സമയം ചെലവഴിക്കാതെ അടുത്ത ചോദ്യത്തിലേക്ക് പോകുക, മാനസിക സമ്മർദ്ദം കൂട്ടാതെ നോക്കണം