ചാറ്റ് ജി.പി.ടി ഉപയോഗിച്ച് അസൈൻമെന്റ് തയാറാക്കുന്നത് Cheating ആണോ?

Cheating ആണോ?
അല്ല. എ.ഐ ഉപയോഗിക്കുന്നതല്ല, എ.ഐ നൽകിയ ഉത്തരങ്ങൾ സ്വന്തം പഠനവും ചിന്തയും ഇല്ലാതെ നേരിട്ട് അസൈൻമെന്റ് ആയി സമർപ്പിക്കുന്നതാണ് പ്രശ്നം
Copy Paste ചെയ്താൽ പണി കിട്ടുമോ?
AI ഉള്ളടക്കം അതേപടി copy ചെയ്ത് സ്വന്തം work എന്ന രീതിയിൽ സമർപ്പിക്കുന്നത് പല സ്ഥാപനങ്ങളുടെയും അകാദമിക് നിയമങ്ങൾ ലംഘിച്ചേക്കാം
പഠിക്കാൻ AI ഉപയോഗിക്കാമോ?
തീർച്ചയായും. ബുദ്ധിമുട്ടുള്ള ആശയങ്ങൾ മനസ്സിലാക്കാനും ഐഡിയ കണ്ടെത്താനും പഠനവിഷയങ്ങൾ ലളിതമായി വിശദീകരിക്കാനും AI ഒരു study assistant ആയി ഉപയോഗിക്കാം
Assignment എഴുതാൻ AI ഉപയോഗിച്ചാൽ?
കോളജ് അല്ലെങ്കിൽ യുണിവേഴ്സിറ്റിയുടെ എ.ഐ പോളിസി ആണ് പ്രധാനം. ചില സ്ഥാപനങ്ങൾ AI ഉപയോഗം അനുവദിക്കും, ചിലത് നിയന്ത്രിക്കും. Assignment instructions ആദ്യം പരിശോധിക്കണം
AI പറയുന്നതെല്ലാം ശരിയാണോ?
അല്ല. AI ചിലപ്പോൾ തെറ്റായ വിവരങ്ങളും ഉറവിടങ്ങളും നൽകാം. അതുകൊണ്ട് എ.ഐ ഉള്ളടക്കം ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും പരിശോധിക്കണം
AI ഉപയോഗിക്കുന്നതല്ല cheating
AIയെ സ്വന്തം പഠനത്തിനും ചിന്തക്കും പകരമായി ഉപയോഗിച്ച് അതിന്റെ റിസൽട്ട് സ്വന്തം work എന്ന പേരിൽ സമർപ്പിക്കുമ്പോഴാണ് പ്രശ്നം
Explore