പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾ ഉയർന്ന ശമ്പളം, തൊഴിൽ സുരക്ഷ, ആഗോള അവസരങ്ങൾ, താൽപര്യങ്ങൾ എന്നിവ പരിഗണിച്ച് ന്യൂജെൻ കരിയർ കോഴ്‌സുകളിലേക്കാണ് കൂടുതൽ ശ്രദ്ധ തിരിക്കുന്നത്
വിദ്യാർഥികൾ ഇന്ന് പരമ്പരാഗത കോഴ്‌സുകളേക്കാൾ തങ്ങളുടെ കഴിവുകൾക്കും ഭാവിയിലെ തൊഴിൽവിപണി ആവശ്യങ്ങൾക്കും അനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നു
ഏറ്റവും വേഗത്തിൽ വളരുന്ന തൊഴിൽ മേഖലകളിലൊന്നായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) & മെഷീൻ ലേണിങ്
ടെക്നോളജി, അനലിറ്റിക്സ് തുടങ്ങിയവയിൽ താൽപര്യമുള്ളവർക്കായി ഡാറ്റാ സയൻസ്. ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്നു
സമൂഹമാധ്യമങ്ങളുടെയും ഓൺലൈൻ ബിസിനസുകളുടെയും വളർച്ച ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ വർധിപ്പിക്കുന്നു
സ്ഥിരതയുള്ള കരിയർ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന എം.ബി.ബി.എസ്, നഴ്സിങ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്‌സുകൾ
ബിസിനസ് രംഗത്ത് കരിയർ പടുത്തുയർത്താൻ ആഗ്രഹിക്കുന്നവർക്ക് ബി.ബി.എ, മാനേജ്മെന്റ് കോഴ്സുകൾ
കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടർ സയൻസ് & സോഫ്റ്റ്വെയർ എൻജിനീയറിങ്