പഠിക്കാൻ ഹോസ്റ്റൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോളജിലേക്കുള്ള ദൂരം
ഹോസ്റ്റൽ കോളജിന് അടുത്താണോ എന്ന് പരിശോധിക്കുക. യാത്രാസമയം കുറയുന്നത് പഠനത്തിനും വിശ്രമത്തിനും കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും
സുരക്ഷ
സുരക്ഷാ ജീവനക്കാർ, സന്ദർശകർക്കുള്ള രജിസ്റ്റർ, അടിയന്തര സഹായ സൗകര്യങ്ങൾ എന്നിവ ഉണ്ടോ എന്ന് ഉറപ്പാക്കുക
മുറിയുടെ സൗകര്യങ്ങൾ
മുറിയിലെ വൃത്തിയും വായുസഞ്ചാരവും പരിശോധിക്കുക. കിടക്ക, അലമാര, പഠനമേശ, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാണോയെന്നും ശ്രദ്ധിക്കണം
ഭക്ഷണത്തിന്റെ നിലവാരം
ഭക്ഷണം ശുചിത്വത്തോടെയും പോഷകസമൃദ്ധമായും തയാറാക്കുന്നുണ്ടോ? മെനുവിൽ വ്യത്യാസമുണ്ടോ എന്നും നോക്കുക
ചെലവും അധിക ഫീസുകളും
മാസഫീസ്, അഡ്വാൻസ്, മെസ് ചാർജ്, വൈദ്യുതി, ലോണ്ട്രി തുടങ്ങിയ അധിക ചെലവുകൾ ഉണ്ടോ എന്ന് മുൻകൂട്ടി മനസ്സിലാക്കുക
പഠനാന്തരീക്ഷം
ശാന്തമായ പഠനസൗകര്യം, സ്ഥിരമായ വൈദ്യുതി, മികച്ച ഇന്റർനെറ്റ് സൗകര്യം എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക
മെഡിക്കൽ സൗകര്യങ്ങൾ
സമീപത്ത് ആശുപത്രിയോ ക്ലിനിക്കോ ഉണ്ടോ? അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാകുമോ എന്നും പരിശോധിക്കുക
റിവ്യൂകളും അഭിപ്രായങ്ങളും
നിലവിലെ താമസക്കാരുടെയോ മുൻ താമസക്കാരുടെയോ അഭിപ്രായങ്ങൾ വായിക്കുക. സാധ്യമെങ്കിൽ നേരിട്ട് സംസാരിച്ച് അനുഭവങ്ങൾ അറിയുക
Explore