ആദ്യ ജോലിയിൽ എത്ര ശമ്പളം ചോദിക്കാം?

ആദ്യ ജോലി, ആദ്യ ശമ്പളം
എച്ച്.ആർ ശമ്പളം എത്ര പ്രതീക്ഷിക്കുന്നു എന്ന് ചോദിച്ചാൽ എന്ത് പറയും? Salary Negotiation അറിഞ്ഞിരിക്കണം
ആദ്യം മാർക്കറ്റ് സാലറി അറിയാം
ഒരു ജോലിക്ക് ഒരേ Salary എന്നില്ല. കമ്പനി, ലൊക്കേഷൻ, ജോലി സ്വഭാവം, സ്കിൽ, പ്രവൃത്തി പരിചയം ഇവയെല്ലാം ശമ്പളത്തെ സ്വാധീനിക്കും
Fresher ആണെങ്കിലും Negotiate ചെയ്യാം
‘Fresher ആയതിനാൽ Salary Negotiation പാടില്ല’ എന്നത് തെറ്റിദ്ധാരണയാണ്. ഇന്റേൺഷിപ്പ്, പ്രൊജക്ടുകൾ, സർട്ടിഫിക്കേഷൻസ്, ടെക്നിക്കൽ സ്കിൽ, സോഫ്റ്റ്വെയർ സ്കിൽ തുടങ്ങിയവ നിങ്ങളുടെ value വർധിപ്പിക്കും. ജോലിക്ക് നേരിട്ട് ഉപകാരപ്പെടുന്ന സ്കിൽസ് ഉണ്ടെങ്കിൽ അത് സാലറി ഡിസ്കസ് ചെയ്യു​മ്പോൾ പറയാം
ഒരു തുക മാത്രം പറയരുത്
എച്ച്.ആർ ചോദിച്ചാൽ ഒരു ഫിക്സഡ് തുക പറയുന്നതിന് പകരം സാലറി റേഞ്ച് പറയാം. My expected salary is in the range of Rs. X-Rs.Y, based on my skills and the role. ഇത് negotiationന് കൂടുതൽ അവസരം നൽകും
എച്ച്.ആറിനോട് ചോദിക്കാം
ഓഫർ ലഭിക്കുമ്പോൾ ഈ കാര്യങ്ങൾ വ്യക്തമായി ചോദിക്കാം. Monthly Take home എത്ര? Variable Pay ഉണ്ടോ? Bonus എങ്ങനെയാണ്? Probation Salary എത്ര? Appraisal എപ്പോൾ? തുടങ്ങിയവ ചോദിക്കുന്നതിൽ തെറ്റില്ല
ഓഫർ കുറവാണെങ്കിൽ?
നിങ്ങൾ പ്രതീക്ഷിച്ചതിലും കുറവാണ് ഓഫർ എങ്കിൽ ഉടൻ നോ പറയേണ്ടതില്ല. Professional ആയി ചോദിക്കാം: Is there any flexibility in the compensation package?. സാലറി വർധിപ്പിക്കാൻ കഴിയില്ലെങ്കിൽ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ചും ചോദിക്കാം
സാലറി മാത്രം നോക്കരുത്
ആദ്യ ജോലിയിൽ ശമ്പളത്തോടൊപ്പം ഇവയും പ്രധാനമാണ്. Learning Opportunities, Career Growth, Mentorship, Work Culture, Skill Development
പറയാൻ പാടില്ല
Salary Negotiation സമയത്ത് ഒഴിവാക്കുക: എന്റെ ചെലവുകൾ കൂടുതലാണ്. എന്റെ സുഹൃത്തിന് ഇത്ര കിട്ടുന്നുണ്ട്. ഇത്ര തന്നില്ലെങ്കിൽ ഞാൻ വരില്ല തുടങ്ങിയവ. പകരം നിങ്ങളുടെ skills, experience, role responsibilities, market value എന്നിവയെ അടിസ്ഥാനമാക്കി സംസാരിക്കുക
സാലറി എങ്ങനെ തീരുമാനിക്കാം?
Market Salary, Your Skills, Job Responsibilities, Location ഇവ വിലയിരുത്തിയ ശേഷം സാലറി റേഞ്ച് തീരുമാനിക്കുക. ആത്മവിശ്വാസത്തോടെ സംസാരിക്കുക
Explore