ഗെയിമിങ് ഇൻഡസ്ട്രിയിലെ കരിയറുകൾ

ഗെയിം ഡെവലപ്പർ
ഗെയിമിന്റെ സോഫ്റ്റ്വെയർ, മെക്കാനിക്സ്, ഫീച്ചേർസ് എന്നിവ വികസിപ്പിക്കുന്ന ജോലി. പ്രോഗ്രാമിങ് സ്കിൽസ് പ്രധാനം
ഗെയിം ഡിസൈനർ
ഗെയിം എങ്ങനെ കളിക്കണം, ലെവലുകൾ എങ്ങനെ രൂപകൽപ്പന ചെയ്യണം, ഗെയിംപ്ലേ എങ്ങനെ രസകരമാക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നു
3ഡി ആർട്ടിസ്റ്റ്/ആനിമേറ്റർ
കഥാപാത്രങ്ങൾ, അന്തരീക്ഷം, ഒബ്ജക്ടുകൾ എന്നിവയുടെ 3ഡി മോഡലുകളും ആനിമേഷനുകളും സൃഷ്ടിക്കുന്നു
ഗെയിം ആർട്ടിസ്റ്റ്
ഗെയിമിന്റെ വിഷ്വൽ എലമന്റ്സ്, കാരക്ടറുകൾ, ബാക്ഗ്രൗണ്ടുകൾ, യൂസർ ഇന്റർഫേസ് എന്നിവ ഡിസൈൻ ചെയ്യുന്നു
ഗെയിം റൈറ്റർ
സ്റ്റോറി, ഡയലോഗുകൾ, കാരക്ടറുകൾ, മിഷൻ എന്നിവ തയ്യാറാക്കുന്നു. നല്ല storytelling സ്കിൽ ആവശ്യം
ഗെയിം ടെസ്റ്റർ/ QA ടെസ്റ്റർ
ഗെയിം പുറത്തിറക്കുന്നതിന് മുമ്പ് bugs, glitches, gameplay പ്രശ്നങ്ങൾ എന്നിവ കണ്ടെത്തി പരിശോധിക്കുന്നു
ഗെയിം സൗണ്ട് ഡിസൈനർ
Background music, sound effects, character sounds തുടങ്ങിയ ഓഡിയോ എലമെന്റ്സ് ഒരുക്കുന്നു
ഗെയിമിങ് കണ്ടന്റ് ക്രിയേറ്റർ
യുട്യൂബ്, ഇൻസ്റ്റഗ്രാം, സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിലൂടെ ഗെയിമിങ് കണ്ടന്റ് സൃഷ്ടിച്ച് കരിയർ വളർത്താം
എങ്ങനെ തുടങ്ങാം?
കോഡിങ്, ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, വിഡിയോ എഡിറ്റിങ്, സ്റ്റോറി ടെല്ലിങ് തുടങ്ങിയ കഴിവുകളിൽ താൽപര്യമുള്ള മേഖല ആദ്യം കണ്ടെത്തുക. തുടർന്ന് ബന്ധപ്പെട്ട ഡിഗ്രി, ഡിപ്ലോമ അല്ലെങ്കിൽ ഓൺലൈൻ കോഴ്സുകൾ വഴി സ്കിൽസ് വികസിപ്പിച്ച് ഗെയിമിങ് മേഖലയിൽ ഇന്റേൺഷിപ്പ്, ഫ്രീലാൻസ് പ്രൊജക്ടുകൾഎന്നിവ നേടാൻ ശ്രമിക്കാം
Explore