ജോബ് ഇന്റർവ്യൂ ഉണ്ടോ? കോൺഫിഡൻസോടെ ഇംഗ്ലീഷ് സംസാരിക്കാൻ ടിപ്പുകൾ

ലളിതമായ ഇംഗ്ലീഷ് മതി
കഠിന വാക്കുകൾ ഉപയോഗിക്കണ്ട. വ്യക്തവും ശരിയായതുമായ ഇംഗ്ലീഷ് സംസാരിക്കുന്നതാണ് പ്രധാന കാര്യം
മുൻകൂട്ടി പരിശീലിക്കാം
സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ മുൻകൂട്ടി പരിശീലിക്കാം. ഉദാഹരണം; Tell me about yourself. Why should we hire you? What are your strengths?
പതുക്കെ, വ്യക്തമായി സംസാരിക്കൂ
വേഗത്തിൽ സംസാരിക്കുന്നതിനേക്കാൾ വ്യക്തമായി സംസാരിക്കുന്നത് കൂടുതൽ നല്ല മതിപ്പുണ്ടാക്കും
ഒന്ന് ചിന്തിക്കൂ
ഉത്തരം പറയുന്നതിന് മുമ്പ് 2-3 സെക്കൻഡ് എടുത്ത് ചിന്തിച്ച ശേഷം മറുപടി നൽകുക. ഇത് ആത്മവിശ്വാസം വർധിപ്പിക്കും
ഫില്ലർ വാക്കുകൾ ഒഴിവാക്കൂ
Umm, Actually പോലുള്ള ഫില്ലർ വാക്കുകൾ ഇടക്കിടെ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചെറിയ ഇടവേളകൾ എടുക്കുന്നത് കൂടുതൽ പ്രഫഷനലായി തോന്നും
ബോഡി ലാംഗ്വേജ് പ്രധാനം
പുഞ്ചിരിയോടെ സംസാരിക്കുക, കണ്ണിൽ നോക്കി സംസാരിക്കുക. നിവർന്ന് ഇരിക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുക
പുതിയ വാക്കുകൾ പഠിക്കാം
ഇന്റർവ്യൂവിനായി പ്രഫഷനലായ ചില വാക്കുകൾ സ്ഥിരമായി ഉപയോഗിച്ച് പഠിക്കാം. ഉപയോഗപ്രദമായ ചില വാക്കുകൾ: Collaborate, Responsible, Initiative, Deadline, Achieve
ദിവസവും പരിശീലിക്കൂ
ഇംഗ്ലീഷ് വാർത്തകൾ ഉറക്കെ വായിക്കുക. സ്വന്തം ശബ്ദം റെക്കോർഡ് ചെയ്ത് കേൾക്കുക. സുഹൃത്തുക്കളുമായി ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കുക
പെർഫെക്റ്റ് ആകണ്ട
ആത്മവിശ്വാസം, വ്യക്തമായ ആശയവിനിമയം, നല്ല തയാറെടുപ്പ് ഇവയാണ് ഇന്റർവ്യൂ വിജയിക്കാൻ പ്രധാനം. അവിടെ പെർഫെക്ട് ഇംഗ്ലീഷ് ആവശ്യമില്ല
Explore