ജോലി മടുത്തോ? കരിയർ മാറുന്നതിന് മുമ്പ് അറിഞ്ഞിരിക്കാം

കാരണം കണ്ടെത്തുക
ജോലിയോടുള്ള താൽപര്യമില്ലായ്മയാണോ, ശമ്പളമാണോ, വളർച്ചയില്ലായ്മയാണോ കാരണം? ആദ്യം അക്കാര്യത്തിൽ വ്യക്തത വരുത്തുക
സ്വന്തം സ്കില്ലുകൾ തിരിച്ചറിയുക
നിലവിലെ ജോലിയിൽനിന്ന് നേടിയ സ്കില്ലുകൾ പുതിയ കരിയറിൽ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കുക. കരിയർ മാറ്റുന്നതിന് ആവശ്യമായ യോഗ്യത, ടെക്നിക്കൽ സ്കില്ലുകൾ എന്നിവ മനസ്സിലാക്കുക
മാർക്കറ്റ് ഡിമാൻഡ് പരിശോധിക്കുക
പുതിയ മേഖലയിലെ ജോലി സാധ്യതകൾ, സാലറി റേഞ്ച്, ഭാവിയിലെ വളർച്ചാ സാധ്യതകൾ എന്നിവ പരിശോധിച്ച ശേഷം തീരുമാനം എടുക്കുക. മുഴുവൻ സമയ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് ഓൺലൈൻ കോഴ്സ്, ഫ്രീലാൻസിങ്, ഇന്റേൺഷിപ് അല്ലെങ്കിൽ പാർട്ട് ടൈം പ്രൊജക്ടുകൾ പരീക്ഷിക്കാം
ഫിനാൻഷ്യൽ പ്ലാനിങ്
കരിയർ മാറ്റുമ്പോൾ വരുമാനത്തിൽ ഇടിവുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എമർജൻസി ഫണ്ട് തയാറാക്കുക
Resume മാറ്റുക
പുതിയ കരിയറിന് അനുയോജ്യമായ സ്കില്ലുകൾ, പ്രൊജക്ടുകൾ, സർട്ടിഫിക്കേഷൻസ് എന്നിവ മുൻനിരയിൽ വരുന്ന രീതിയിൽ Resume തയാറാക്കുക. ലിങ്ക്ഡ് ഇൻ, പ്രഫഷനൽ കമ്യൂണിറ്റീസ്, വർക്​ഷോപ്പുകൾ, ഇവന്റുകൾ എന്നിവ വഴി പുതിയ മേഖലയിലുള്ളവരുമായി ബന്ധപ്പെടുക
പെട്ടെന്ന് തീരുമാനിക്കരുത്
കരിയർ മാറ്റം ഒരു വലിയ തീരുമാനമാണ്. റിസർച് ചെയ്ത് ചെറിയ ചുവടുകളിലൂടെ മുന്നോട്ട് പോകുന്നതാണ് സുരക്ഷിതം
Explore