നീറ്റ് ആവശ്യമില്ലാത്ത മെഡിക്കൽ മേഖലയിലെ മികച്ച കോഴ്സുകൾ

നീറ്റ്​ വേണ്ട...
നീറ്റ് ഇല്ലാതെയും മെഡിക്കൽ ​രംഗത്ത് കരിയർ ​തെരഞ്ഞെടുക്കാൻ കഴിയും. പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവു​ന്ന ഉയർന്ന സാധ്യതകളുള്ള മെഡിക്കൽ രംഗത്തെ മികച്ച കോഴ്സുകൾ അറിയാം
ബിഫാം (ഫാർമസി)
ഫാർമസ്യൂട്ടിക്കൽ സയൻസിലെ 4 വർഷ ബിരുദ കോഴ്‌സാണ് ബാച്ചിലർ ഓഫ് ഫാർമസി. മരുന്ന് നിർമാണം, ഗവേഷണം എന്നിവയാണ് പ്രധാന മേഖലകൾ. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ മികച്ച അവസരങ്ങൾ
ബി.എസ്.സി നഴ്സിങ്
ആശുപത്രികളിലും വിദേശത്തും ഉയർന്ന തൊഴിൽ സാധ്യതയുള്ള കോഴ്സ്
ബി.പി.ടി (ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി)
പരിക്കുകൾക്കും ശാരീരിക പ്രശ്നങ്ങൾക്കും ചികിത്സ നൽകുന്ന വിദഗ്ധരാകാം. സർക്കാർ, സ്വകാര്യ ആശുപത്രികൾ, സ്പോർട്സ് ക്ലബ്ബുകൾ, ഫിറ്റ്നസ് സെന്ററുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി. സ്വന്തമായി ക്ലിനിക്ക് തുടങ്ങി പ്രാക്ടീസ് ചെയ്യാനുള്ള അവസരം. വിദേശ രാജ്യങ്ങളിൽ മികച്ച തൊഴിലവസരങ്ങൾ
ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി)
ലാബ് പരിശോധനകളിലും ഡയഗ്നോസ്റ്റിക് മേഖലയിലും നിരവധി അവസരങ്ങൾ. ആശുപത്രികളിലെ ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, രക്തബാങ്കുകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവിടങ്ങളിൽ മികച്ച അവസരം
ബി.എസ്.സി റേഡിയോളജി & ഇമേജിങ് ടെക്നോളജി
എക്‌സ് റേ, എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയ മേഖലകളിൽ കരിയർ
ബി.എസ്.സി ഓപറേഷൻ തീയറ്റർ ടെക്നോളജി (ഒ.ടി.ടി)
ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഫഷണൽ
ബി.എസ്.സി ഒപ്ടോമെട്രി
നേത്ര സംരക്ഷണം, കാഴ്ച പരിശോധന, സാധാരണ നേത്ര വൈകല്യങ്ങൾ നിർണ്ണയിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബിരുദ പ്രോഗ്രാം
ബി.എസ്.സി ഡയാലിസിസ് ടെക്നോളജി
വൃക്കരോഗ ചികിത്സാ കേന്ദ്രങ്ങളിൽ മികച്ച തൊഴിൽ സാധ്യത
താൽപര്യം പ്രധാനം
നീറ്റ് ഇല്ലെങ്കിലും മെഡിക്കൽ രംഗത്ത് മികച്ച കരിയർ സാധ്യമാണ്. നിങ്ങളുടെ താൽപര്യത്തിനും കഴിവിനും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കണമെന്ന് മാത്രം
Explore