ക്ലാസ് ഒന്നു മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ, വീഡിയോകൾ, വർക്ക് ഷീറ്റുകൾ, ഇന്ററാക്ടീവ് പഠനസാമഗ്രികൾ എന്നിവ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് DIKSHA
SWAYAM
ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള സൗജന്യ ഓൺലൈൻ കോഴ്സുകൾ ഇവിടെ ലഭിക്കും. വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പഠനസാമഗ്രികൾ
NPTEL
ഐ.ഐ.ടികളിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും അധ്യാപകർ തയ്യാറാക്കിയ സൗജന്യ വീഡിയോ ക്ലാസുകളും പഠനസാമഗ്രികളും ഇതിൽ ലഭ്യമാണ്. എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, ഹ്യൂമാനിറ്റീസ് മേഖലകളിലെ വിദ്യാർഥികൾക്ക് സഹായകരം
National Digital Library of India
പുസ്തകങ്ങൾ, ജേണലുകൾ, ചോദ്യപേപ്പറുകൾ തുടങ്ങി വലിയ തോതിലുള്ള അകാദമിക് വിഭവങ്ങളിലേക്ക് സൗജന്യമായി പ്രവേശനം നൽകുന്ന ഡിജിറ്റൽ ലൈബ്രറി
NCERT
സി.ബി.എസ്.ഇ വിദ്യാർഥികൾക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഏറെ ഉപകാരപ്പെടുന്ന സൗജന്യ പാഠപുസ്തകങ്ങളും എക്സംപ്ലർ ബുക്കുകളും മറ്റ് പഠനസാമഗ്രികളും ഈ വെബ്സൈറ്റിൽ ലഭ്യമാണ്
NTA Abhyas
പ്രധാന പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് സൗജന്യ മോക്ക് ടെസ്റ്റുകൾ പരിശീലിക്കാനുള്ള പ്ലാറ്റ്ഫോം. പരീക്ഷാ മാതൃക പരിചയപ്പെടാനും സമയനിയന്ത്രണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും
e Pathshala
സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി സൗജന്യ ഡിജിറ്റൽ പാഠപുസ്തകങ്ങൾ, ഓഡിയോ ബുക്കുകൾ, വീഡിയോകൾ, മറ്റ് ഇ കണ്ടന്റുകൾ എന്നിവ ഇതിൽ ലഭ്യമാണ്
PM eVIDYA
ടെലിവിഷൻ ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സൗജന്യ വിദ്യാഭ്യാസ ഉള്ളടക്കം ലഭ്യമാക്കുന്ന പദ്ധതി
IGNOU eGyanKosh
ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആവശ്യമായ പഠനസാമഗ്രികൾ സൗജന്യമായി ലഭിക്കുന്ന ഡിജിറ്റൽ ശേഖരം