ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡിറ്റ് പരിധി കുറയുന്നു
ഒരു കാർഡ് റദ്ദാക്കുമ്പോൾ നിങ്ങളുടെ ആകെ ക്രെഡിറ്റ് പരിധി കുറയും. 'ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ' കൂടുന്നത് ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിച്ചേക്കാം.
പഴയ കാർഡുകൾ
ശക്തമായ കാരണങ്ങളില്ലാതെ ഏറ്റവും പഴക്കമുള്ള കാർഡ് റദ്ദാക്കരുത് എന്ന് സാമ്പത്തിക വിദഗ്ദർ നിർദ്ദേശിക്കുന്നു
കുടിശിക തീർക്കുക
കാർഡ് റദ്ദാക്കുന്നതിന് മുൻപ് എല്ലാ കുടിശികകളും അടച്ചുതീർക്കണം
റീവാർഡ് പോയിന്റുകൾ
ബാക്കിയുള്ള റിവാർഡ് പോയിന്റുകൾ പ്രയോജനപ്പെടുത്തിയെന്ന് ഉറപ്പാക്കുക
റിക്കറിങ് പേയ്‌മെന്റുകൾ
കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള ഇലക്ട്രിസിറ്റി ബിൽ, സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയ ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ മറ്റൊന്നിലേക്ക് മാറ്റുക.
ക്രെഡിറ്റ് റിപ്പോർട്ട്
ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തതായി അറിയിച്ചുകഴിഞ്ഞാൽ, ക്രെഡിറ്റ് റിപ്പോർട്ടിലും അത് 'ക്ലോസ്ഡ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Explore